അക്കൌണ്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി അയച്ച 4.67 ലക്ഷം രൂപ ബിസിനസുകാരന് നഷ്ടമായി. കോഴിക്കോട് തണ്ണീര്‍പന്തല്‍ എപിഎസ് എന്റര്‍പ്രൈസസ് ഉടമ കെ ആര് പ്രദീപ്കുമാര്‍ എസ്ബിടി കക്കോടി ശാഖയില്‍നിന്ന് ജനുവരി ഏഴിന് ആര്‍ടിജിഎസ് വഴി കോര്പറേഷന് ബാങ്കിന്റെ പാലക്കാട് കഞ്ചിക്കോട് ശാഖയിലെ പോപ്പുലര്‍ ട്രേഡേഴ്സിന്റെ അക്കൌണ്ടിലേക്ക് അയച്ച പണമാണ് നഷ്ടപ്പെട്ടത്.
ആര്‍ടിജിഎസ് ഫോറത്തില്‍ പോപ്പുലര്‍ ട്രേഡേഴ്സിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അക്കൌണ്ട് നമ്പറില്‍ ഒരു അക്കം തെറ്റി 59 എന്നതിനു പകരം 69 എന്നാണ് രേഖപ്പെടുത്തിയത്. എപിഎസ് എന്റര്‍പ്രൈസസിന്റെ ഓവര്‍ഡ്രാഫ്റ്റ് അക്കൌണ്ടില്‍ നിന്ന് തുക പിന്‍വലിച്ചെങ്കിലും പോപ്പുലര്‍ ട്രേഡേഴ്സില്‍ തുക കിട്ടിയില്ല. കോര്പറേഷന് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ തുക ഡാരിഷ് ഫിലിപ്പ് പ്രൊപ്രൈറ്ററായ അഗ്നി സ്റ്റീല്‍ ആന്‍ഡ് ഹാര്‍ഡ്വെയേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്കാണ് പോയതെന്നും ഡാരിഷ് ഫിലിപ്പ് പണം പിന്‍വലിച്ചുവെന്നും അറിഞ്ഞു. ഇയാള്‍ ഗള്‍ഫിലേക്ക് പോയതായാണ് ലഭിച്ച വിവരമെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.
എസ്ബിടി കക്കോടി ശാഖാ മാനേജര്‍ക്കും കോര്പറേഷന് ബാങ്കിന്റെ കഞ്ചിക്കോട് ശാഖാ മാനേജര്‍ക്കും പരാതിനല്‍കി. എന്നാല്‍ നാലുമാസമായിട്ടും ഒരു നടപടിയുമായിട്ടില്ല. ആര്‍ടിജിഎസ് ഫോറത്തില്‍ പുറമെ പേരും അക്കൌണ്ട് നമ്പറും ഒത്തുനോക്കി തെറ്റില്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അക്കൌണ്ടിലേക്ക് പണം മാറ്റാവൂ എന്ന് വിദഗ്ധര്‍ പറയുന്നു. പണം നല്‍കേണ്ട സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടും മറ്റൊരു സ്ഥാപനത്തിന് പണം നല്‍കിയത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തല്‍. ചേവായൂര്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍ ബാങ്കിനെതിരെ കേസെടുക്കാന്‍ വ്യവസ്ഥയില്ലെന്ന നിലപാടിലാണ് പൊലീസ്. ബാങ്കിങ് ഓംബുഡ്സ്മാന് പ്രദീപ്കുമാര്‍ പരാതിനല്‍കിയിട്ടുണ്ട്.
