Home » ഇൻ ഫോക്കസ് » ചരിത്ര സഞ്ചാരമായി തീയൂര്‍ രേഖകള്‍

ചരിത്ര സഞ്ചാരമായി തീയൂര്‍ രേഖകള്‍

കേരളം കടന്നുപോയ ചരിത്രമുഹൂര്‍ത്തങ്ങളെ  അവതരിപ്പിച്ച തീയൂര്‍ രേഖകള്‍ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസത്തെ അവിസ്മരണീയമാക്കി. എന്‍ പ്രഭാകരന്റെ നോവലിന്റെ നാടകാവിഷ്കാരമായിരുന്നു വ്യാഴാഴ്ച ക്രിസ്ത്യന്‍ കോളേജില്‍ അരങ്ങേറിയത്.
1900 മുതല്‍ 2000വരെയുള്ള രാഷ്ട്രീയ- സാമൂഹ്യ സംഭവങ്ങളില്‍ കേരളം എങ്ങനെയാണ് പ്രതിഫലിച്ചതെന്ന് നാടകം തുറന്നു പറയുന്നു.

ഓരോരുത്തരും  ചരിത്രപ്രാധാന്യമുള്ള ഓരോ കഥാപാത്രമായി മാറുന്നു. ജന്മി-കുടിയാന്‍ ബന്ധം അതിന്റെ തീവ്രതയില്‍ അവതരിപ്പിക്കുന്നു.

അടിയന്തരാവസ്ഥയിലെ രാജന്‍ സംഭവം ഉള്‍പ്പെടെ ആ കറുത്ത ദിനങ്ങളിലെ ക്രൂരതകളും ദൃശ്യവല്‍ക്കരിക്കുന്നു. നരിപ്പറ്റ രാജു സംവിധാനം ചെയ്ത നാടകം ചേര്‍പ്പിലെ നാടകപ്പുരയാണ് അരങ്ങിലെത്തിച്ചത്.

ചേര്‍പ്പിലെ ഒരുപറ്റം ഗ്രാമീണരാണ് ഈ നാടകത്തിന് പിന്നില്‍. തൃശൂരില്‍ നടന്ന ഇറ്റ്ഫോക്കില്‍ കഴിഞ്ഞ വര്‍ഷം ഈ നാടകം പ്രദര്‍ശിപ്പിച്ചിരുന്നു.

പേപ്പര്‍ ബോട്ട് സംഘടിപ്പിക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച സമാപിക്കും. സമാപന ദിവസം തൃശൂരിലുള്ള ഊരാളി സംഗീത ട്രൂപ്പിന്റെ കലാപരിപാടി അരങ്ങേറും. വൈകിട്ട് ആറിനാണ് പരിപാടി.

Leave a Reply