Home » പ്രകൃതി » പക്രംതളം ചുരത്തില്‍ അനധികൃത കൈയേറ്റവും കുന്നിടിക്കലും

പക്രംതളം ചുരത്തില്‍ അനധികൃത കൈയേറ്റവും കുന്നിടിക്കലും

കുറ്റ്യാടി > തൊട്ടില്‍പ്പാലം പക്രംതളം ചുരം റോഡില്‍ സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റവും കുന്നിടിക്കലും മണ്ണിട്ട് നികത്തലും വ്യാപകം.

അതീവ പാരിസ്ഥിതിക പ്രദേശവും ചെങ്കുത്തായ പ്രദേശവുമായ ചുരത്തില്‍ മണ്ണിട്ട് നികത്തുന്നതും കുന്നിടിക്കലും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പ്രദേശത്ത് ഭീഷണിയാകുന്നു.

പതിനൊന്ന് മുടിപ്പിന്‍ വളവുകളിലാണ് കുന്നിടിച്ചും മണ്ണിട്ട് നികത്തിയും സ്വകാര്യവ്യക്തികളുടെ കൈയേറ്റം. പാതിരാത്രിയിലാണ് മണ്ണിട്ട് നികത്തുന്നത്.

ഇത്തരം പ്രവൃത്തികള്‍ മഴക്കാലത്ത് മണ്ണിടിച്ചലിനും ഉരുള്‍പൊട്ടലിനും കാരണമാകും. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ  അറിവോടെയാണ് പ്രവൃത്തികള്‍ നടക്കുന്നത്. അയല്‍ ജില്ലകളിലെയും മറ്റ് പ്രദേശങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ മോഹവിലയ്ക്ക് ഭൂമി കൈക്കലാക്കിയാണ് കൈയേറ്റം നടത്തുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരം മുതല്‍ നാലായിരം ചതുരശ്ര അടി ഉയരത്തിലുള്ള പ്രദേശത്ത് ഇത്തരം കൈയേറ്റങ്ങളും കുന്നിടിക്കലും പ്രകൃതി ദുരന്തത്തിന് വഴിവെക്കും. അനധികൃത കൈയേറ്റം തടയണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു.

Leave a Reply