Home » വാർത്തകൾ » പൊമ്പിളൈ ഒരുമൈ നിരാഹാരം അവസാനിപ്പിച്ചു; ഇനി സത്യാഗ്രഹം

പൊമ്പിളൈ ഒരുമൈ നിരാഹാരം അവസാനിപ്പിച്ചു; ഇനി സത്യാഗ്രഹം

മന്ത്രി എം.എം. മണി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് നടത്തി വന്ന നിരാഹാരസമരം പൊമ്പിളൈ  ഒരുമൈ പ്രവർത്തകർ അവസാനിപ്പിച്ചു. എന്നാൽ മന്ത്രിക്കെതിരായ സത്യഗ്രഹ സമരം തുടരും. ഇന്ന് നിരാഹാരസമരം നടത്തുകയായിരുന്ന  പൊമ്പിളൈ  ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്​ച ഉച്ചയോടെയാണ്​ ശാരീരിക അസ്വസ്​ഥത അനുഭവപ്പെട്ട മൂവരെയും പൊലീസ്​ ബലപ്രയോഗത്തിലൂടെ നീക്കിയത്​.

മൂന്നാർ ഡിവൈ.എസ്​.പിയുടെയും വനിത എസ്​.ഐയുടെയും നേതൃത്വത്തിൽ സമരക്കാരോട് ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും  കൂട്ടാക്കിയില്ല. തുടർന്ന്​ ബലപ്രയോഗത്തിലൂടെ പൊമ്പിളൈ ഒരുമൈ സെക്രട്ടറി രാജേശ്വരിയെയാണ് ആദ്യം ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ  പന്തലിലെത്തിയ ദേവികുളം മെഡിക്കൽ ഓഫിസർ ഗോമതി, കൗസല്യ എന്നിവരെ പരിശോധിച്ച്  മെഡിക്കൽ റിപ്പോർട്ട് അധികൃതർക്ക് കൈമാറി. ആരോഗ്യനില വഷളായ ഇരുവരെയും ആശുപത്രിയിലേക്ക്​ മാറ്റാൻ ഡി.എം.ഒ പൊലീസിന്​ നിർദേശം നൽകുകയും ചെയ്തു. പൊലീസ്​ സ്​​ഥലത്തെത്തിയെങ്കിലും മണി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരുവരും സമരപ്പന്തലിൽ കിടന്നു. ഡ്രിപ് നൽകുന്നത് സംബന്ധിച്ച് ഗോമതിയോടും കൗസല്യയോടും  ചർച്ചനടത്തുന്നതിനിടെ പൊലീസ്​ ഇരുവരെയും നാടകീയമായി ആംബുലൻസിലേക്ക്​ ബലംപ്രയോഗിച്ച്​ കൊണ്ടുപോവുകയായിരുന്നു.

പൊമ്പിളൈ ഒരുമൈ സമരത്തിനെതിരെ വിവാദ പ്രസംഗം നടത്തിയ എം.എം. മണിക്കെതിരെ 23നാണ് ഗോമതിയുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ സമരം ആരംഭിച്ചത്. സംസ്​ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്​ട്രീയ പാർട്ടികളും സംഘടനകളും പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്നാറിലെത്തിയിരുന്നു.

Leave a Reply