കെ രാജേന്ദ്രന് (കൈരളി ടി വി)
ഏറ്റവും അധികം തൊഴില്‍ പലായനങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നിന്നുളള ഒരു ലക്ഷത്തോളം പേരാണ് കേരളത്തില്‍ തൊഴിലെടുത്തിരുന്നത്. എന്നാല്‍ രൂക്ഷമായ ജലക്ഷാമം മൂലം തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതോടെ ഇവരിലെ ഭൂരിഭാഗവും ഇപ്പോള്‍ സുന്ദര്‍ബനിലേയ്ക്ക് മടങ്ങുകയാണ്. കേരളം പലരുടേയും സ്വര്‍ഗ്ഗം. കേരളത്തെ കുറിച്ച് നല്ല വാക്കുകളാണ് ഇവർക്കുപറയാനും ഉള്ളത് .
കേരളത്തില്‍ നിര്‍മ്മാണ മേഖലയിലും കാര്‍ഷിക മേഖലയിലുമായി ഒരു വര്‍ഷത്തോളം സുന്ദര്ബനുകാര് തൊഴിലെടുക്കുന്നുണ്ട്. ജലക്ഷാമം മൂലം നിര്‍മാണമേഖലയും കാഷിക മേഖലയും സ്തംഭിച്ചതോടെ മറ്റ് അന്യസംസ്ഥാന തൊഴിലാളികളെപ്പോലെ സുന്ദര്ബനുകാരും തൊഴില്‍രഹിതരായി.
കിഴക്കന്‍ ഇന്ത്യയിലേക്കുളള ട്രെയിനുകള്‍ക്ക് സമീപം ചെന്നാല്‍ ജലക്ഷാമവും മൂലം കേരളത്തില്‍ തൊഴിലില്ലാതെ
നാട്ടിലേയ്ക്ക് മടങ്ങുന്ന നിരവധി സുന്ദര്ബനുകാരെ കാണാം. നാട്ടിലെത്തിയാലും അവിടെ കാര്യമായ തൊഴിലോ കൂലിയോ ഇല്ല. കാലവര്‍ഷത്തിനുശേഷം കേരളം വീണ്ടും സ്വര്ഗ്ഗഭൂമിയാവുമ്പോള് മടങ്ങിവരാമെന്ന പ്രതീക്ഷയോടെയാണ് നാട്ടിലേക്കുളള ഈ നരകയാത്ര.