Home » വനിത » പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുന്നവർക്കായി ക്യാംപ്

പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുന്നവർക്കായി ക്യാംപ്

പുത്തൂര്‍വയല്‍: സംസ്ഥാനതലത്തില്‍ 10-ാം ക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കായി എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ശാസ്ത്രപഠന ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് മാസത്തിലാണ് ക്യാംപ് നടക്കുക. 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന ഈ പഠന ക്ലാസില്‍ സംസ്ഥാനത്തിന്റെ ശാസ്ത്ര വൈജ്ഞാനിക മേഖലകളിലെ വിദഗ്ധര്‍ കുട്ടികളുമായി സംവദിക്കും.
പരിസ്ഥിതി സംരക്ഷണ ബോധവും ശാസ്ത്രാഭിരുചിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
ക്യാംപില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരുമായി കുട്ടികള്‍ക്ക് ആശയവിനിമയം നടത്താനും വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിനും എം.എസ്.സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വിവിധ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പ്രകൃതിയെ അടുത്തറിയാനുമുള്ള അവസരവും ഉണ്ടാകും.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ബയോഡാറ്റ, പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, എന്ത് കൊണ്ട് ഈ ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നു എന്നു വ്യക്തമാക്കുന്ന ഒരു പേജില്‍ കവിയാത്ത ലഘുവിവരണം സഹിതം ഹെഡ്,
എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, പുത്തൂര്‍വയല്‍ പി.ഒ, മേപ്പാടി, വയനാട് എന്ന വിലാസത്തില്‍ എത്രയും പെട്ടന്ന് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936- 204477, 207019, 9497307958

Leave a Reply