Home » നമ്മുടെ കോഴിക്കോട് » വിജയം മാങ്ങ പോലെ

വിജയം മാങ്ങ പോലെ

കാലിക്കറ്റ് അഗ്രി–ഹോർ‌ട്ടികൾച്ചറൽ സൊസൈറ്റിയുടെ മാമ്പഴ തീറ്റമത്സരത്തിൽ പുരുഷൻമാരെ പിന്തള്ളി സ്ത്രീകളുടെ മുന്നേറ്റം. 13 പുരുഷൻ‌മാരും ഒൻപതു സ്ത്രീകളും പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിൽ രണ്ടു മിനിറ്റുകൊണ്ട് 775 ഗ്രാം മാങ്ങ അകത്താക്കി കൊടുവള്ളിയിലെ വിജയ രാജഗോപാൽ ഒന്നാം സ്ഥാനത്തെത്തി.

വനിതാ വിഭാഗത്തിൽ 485 ഗ്രാം മാങ്ങ ഭക്ഷിച്ച ആനക്കുളത്തെ ധനേശ്വരിക്കാണ് രണ്ടാം സ്ഥാനം. 450 ഗ്രാം ഭക്ഷിച്ച നരിക്കുനിയിലെ സുഭിന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ‌ രണ്ടു മിനിറ്റുകൊണ്ട് 680 ഗ്രാം കഴിച്ച് അരീക്കാട് മാങ്ങുഴിപാലത്തെ കെ.പി. ഫൈസൽ‌ ഒന്നും 665 ഗ്രാമോടെ പറമ്പിൽ ബസാറിലെ അജിത് കുമാർ രണ്ടും 580 ഗ്രാമോടെ പുതിയകടവിലെ പി.പി. റാഫി മൂന്നാം സ്ഥാനത്തുമെത്തി.

രണ്ടു മിനിറ്റു കൊണ്ട് കഴിക്കുന്നതിനായി രണ്ടു കിലോഗ്രാം മാങ്ങയാണ് ഓരോരുത്തർക്കും നൽകിയത്. പുരുഷൻ കടലുണ്ടി എംഎൽഎ സമ്മാനം നൽകി. സൊസൈറ്റി വൈസ് പ്രസിഡന്റ് തോമസ് മാത്യു, കൺവീനർ‌ സി. രമേശ്, എം. രാജൻ, എം.എ. ജേക്കബ്, യു.ബി. ബ്രിജി എന്നിവർ പ്രസംഗിച്ചു. ഗാന്ധിപാർക്കിൽ നടത്തുന്ന മാമ്പഴ പ്രദർശനം മൂന്നിനു സമാപിക്കും.

Leave a Reply