Home » നമ്മുടെ കോഴിക്കോട് » കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് സര്‍വ്വീസുകള്‍ ഭാഗികം

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് സര്‍വ്വീസുകള്‍ ഭാഗികം

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കില്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നു. ഡബിള്‍ ഡ്യൂട്ടി സംവിധാനം ഇന്നു മുതല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

10 മണിക്ക് മന്ത്രിയുമായി ചര്‍ച്ച

പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസ് ബസുകളുടെ ഫിറ്റ്‌നെസ് പരിശോധിക്കാന്‍ ആളില്ലാഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ മുടങ്ങിയത്.

കോഴിക്കോട് ഡിപ്പോയില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കിനെ തുടര്‍ന്ന് 15 ഓളം സര്‍വ്വീസുകളാണ് മുടങ്ങിയത്.പുതിയ ഡ്യൂട്ടി സംവിധാനം അശാസ്ത്രിയമാണെന്ന് മെക്കാനിക്കല്‍ ജീവനക്കാര്‍ ആരോപിക്കുന്നത്.ഇന്നത്തേത് സൂചനപണിമുടക്കാണെന്നും പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Leave a Reply