ഇന്ത്യയില്‍ 254 ആം സ്ഥാനത്ത്
കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം കോഴിക്കോടാണന്ന് സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സര്‍വേക്ഷാന്‍ 2017 സര്‍വ്വേയില്‍ കണ്ടെത്തൽ. കൊച്ചി (271), പാലക്കാട് (286), കൊല്ലം (365), തിരുവനന്തപുരം (372) എന്നിങ്ങനെയാണ് കേരളത്തിലെ മറ്റുനഗരങ്ങളുടെ സ്ഥാനം.
ഇന്ത്യയില്‍ മൊത്തം നഗരങ്ങളുടെ കാര്യത്തിൽ കോഴിക്കോടിന് 254 ാം സ്ഥാനമാണുള്ളത്. ഭാരതത്തിലെ തെരഞ്ഞെടുത്ത 434 നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഭോപ്പാലിനാണ് രണ്ടാം സ്ഥാനം. വിശാഖപട്ടണം മൂന്നാം സ്ഥാനവും ഗുജറാത്ത് നാലാം സ്ഥാനവും കരസ്ഥമാക്കി. ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ് ഏറ്റവും വൃത്തിഹീനമായ നഗരം.