Home » വാർത്തകൾ » എസ് എസ് എല്‍ സി റിസള്‍ട്ട് ഉച്ചയോടെ

എസ് എസ് എല്‍ സി റിസള്‍ട്ട് ഉച്ചയോടെ

എസ്.എസ്.എല്‍.സി ഫലമറിയാന്‍ ‘സഫലം’മൊബൈല്‍ ആപ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itschool.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാം. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഐടി@സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഫലം അറിയാനുള്ള വിപുലമായ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും.

ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കു പുറമെ ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍.പി.-യു.പി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശിച്ചതായി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Leave a Reply