Home » നമ്മുടെ കോഴിക്കോട് » സൗജന്യ സംഭാരവുമായി കാലിക്കറ്റ് സിറ്റി സര്‍വ്വീസ്കോ – ഓപ്പറേറ്റിവ് ബാങ്ക്‌

സൗജന്യ സംഭാരവുമായി കാലിക്കറ്റ് സിറ്റി സര്‍വ്വീസ്കോ – ഓപ്പറേറ്റിവ് ബാങ്ക്‌

കടുത്ത ചൂടില്‍ നഗരത്തിലെത്തുന്നവര്‍ക്ക് ദാഹമകറ്റാനും മനസ്സൊന്ന് കുളിര്‍പ്പിക്കാനും
കാലിക്കറ്റ്സിറ്റി സര്‍വ്വീസ് കോ – ഓപ്പറേറ്റിവ് ബാങ്കിന്റെ സൗജന്യ സംഭാര വിതരണം ആരംഭിച്ചു.

മൊഫ്യൂസൽ സ്റ്റാന്റിലേക്കുള്ള പ്രധാന കവാടത്തിനു മുമ്പിലാണ് വിതരണം. വേനലില്‍ ദാഹിച്ചു വലഞ്ഞു വരുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് ബാങ്കിന്റെ സംഭാര വിതരണം. ദിവസേനെ മൂവായിരം പാക്ക് സംഭാരം വിതരണം ചെയ്യുന്നുണ്ട്. നന്മ നിറഞ്ഞ പ്രവര്‍ത്തനത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇതു പോലെ റയിൽവേ സ്റ്റേഷൻ പരിസരത്ത് ബാങ്ക് തണ്ണീർ നൽകിയിരുന്നു.

Leave a Reply