Home » നമ്മുടെ കോഴിക്കോട് » മാനാഞ്ചിറയിലെ വെള്ളം ഇനി ക്ലീൻ

മാനാഞ്ചിറയിലെ വെള്ളം ഇനി ക്ലീൻ

മത്സ്യങ്ങള്‍ ചത്തുപൊന്തുകയും ജലത്തില്‍ ഇ-കോളി, ക്വാളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയുംചെയ്ത സാഹചര്യത്തില്‍ നഗരസഭാ ആരോഗ്യവിഭാഗം മാനാഞ്ചിറയില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.

എഴുപതു ലക്ഷം ലിറ്ററോളം ജലമുള്ള നഗരത്തിലെ പ്രധാന ജലസ്രോതസ്സില്‍ ആയിരം ലിറ്ററിന് രണ്ടര ഗ്രാം എന്ന അനുപാതത്തിലാണ് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.കെ. പ്രമോദ്, പി.പി. പ്രകാശന്‍, ആറ്് ശുചീകരണവിഭാഗം ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ശുചീകരണപ്രക്രിയയില്‍ പങ്കാളികളായത്.

അതേസമയം മാനാഞ്ചിറയില്‍നിന്നുള്ള കുടിവെള്ളവിതരണം ഇനിയും വൈകും. സി.ഡബ്ല്യു.ആര്‍.ഡി.എം. ശാസ്ത്രജ്ഞര്‍ സൂപ്പര്‍ക്ലോറിനേഷന് ശേഷമുള്ള ജലത്തിന്റെ സാമ്പിള്‍ ബുധനാഴ്ച പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷം മാത്രമേ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുകയുള്ളൂ.

Leave a Reply