Home » നമ്മുടെ കോഴിക്കോട് » കാഴ്ചവിരുന്നൊരുക്കി അലങ്കാര പ്രാവ് പ്രദർശനം

കാഴ്ചവിരുന്നൊരുക്കി അലങ്കാര പ്രാവ് പ്രദർശനം

തൂ​വ​ലു​ക​ൾ​കൊ​ണ്ട് മു​ഖം മ​റ​ച്ചി​രി​ക്കു​ന്ന ജാ​ക്ക​ബൈ​ൻ പ്രാ​വ്, ത​ല​നി​റ​യെ ഇ​ട​തൂ​ർ​ന്ന മു​ടി​പോ​ലെ തൂ​വ​ൽ നി​റ​ഞ്ഞ ബൊ​ക്കാ​റോ, മ​റ്റൊ​രി​ട​ത്ത് രാ​ജ​കീ​യ പ്രൗ​ഢി​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന കി​ങ് പീ​ജി​യ​ൻ, പി​റ​കി​ലെ തൂ​വ​ലു​ക​ളൊ​ന്നാ​യി മ​യി​ൽ​പ്പീ​ലി​പോ​ലെ വി​ട​ർ​ത്തി കാ​ഴ്ച​ക്കാെ​ര ആ​ക​ർ​ഷി​ക്കു​ന്ന ഷീ​ൽ​ഡ് ഫാ​ൻ​ഡൈ​ൽ, ഞാ​നാ​ണേ​റ്റ​വും നീ​ള​മു​ള്ള പ്രാ​വെ​ന്ന ഭാ​വ​ത്തോ​ടെ അ​ര​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ഓ​ൾ​ഡ് ജ​ർ​മ​ൻ ക്രോ​പ്പ​ർ, ഇ​വ​ർ​ക്കെ​ല്ലാ​മൊ​പ്പം കു​ഞ്ഞ​ൻ മു​ഖ​വും വ​ലി​യ ഉ​ന്തി​നി​ൽ​ക്കു​ന്ന ക​ണ്ണു​ക​ളു​മാ​യി കു​ഞ്ഞു​മു​ഖ പ്രാ​വ്…

ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​ൽ തു​ട​ങ്ങി​യ പ്രാ​വ് പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യാ​ൽ ഇ​ത്ര​യും വ്യ​ത്യ​സ്ത​മാ​യ പ്രാ​വു​ക​ൾ ഈ ​ലോ​ക​ത്തു​ണ്ടോ എ​ന്ന് സം​ശ‍യി​ച്ചു​പോ​വും. ഇ​വ മാ​ത്ര​മ​ല്ല, ക​ണ്ണി​നു മു​ക​ളി​ൽ മാ​ത്രം വെ​ളു​ത്ത തൂ​വ​ലു​ക​ള​ണി​ഞ്ഞ് പാ​കി​സ്താ​നി​ൽ നി​ന്നെ​ത്തി​യ ലാ​ഹോ​റി പ്രാ​വും ത​ല​ക്കു മു​ക​ളി​ൽ വെ​ളു​ത്ത തൂ​വ​ലു​ക​ളു​ള്ള മൂ​ക്കീ പ്രാ​വും ക​ഴു​ത്തി​നു ചു​റ്റും തൂ​വ​ൽ തൊ​ങ്ങ​ലു​ക​ൾ കൊ​ണ്ട​ല​ങ്ക​രി​ച്ച ക്യാ​പ്പു​ച്ചൈ​നും നീ​ണ്ട കാ​ലു​ക​ളു​ള്ള, കു​ള​ക്കോ​ഴി​യെ​പ്പോ​ലെ കു​ണു​ങ്ങി​ന​ട​ക്കു​ന്ന മാ​ൽ​ടീ​സും കാ​ലി​നു​ചു​റ്റും പൂ​പോ​ലെ തൂ​വ​ലു​ക​ളു​ള്ള പോ​മ​റേ​നി​യ​ൻ പൗ​ട്ട​റും കൊ​ക്കി​നു സ​മീ​പം മാം​സ​പ്പൂ​വു​ള്ള ഇം​ഗ്ലീ​ഷ് കാ​രി​യ​റു​മെ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി.

ഒ​രു ല​ക്ഷ​ത്തി​നു​മേ​ൽ വി​ല​വ​രു​ന്ന ബൊ​ക്കാ​റോ ആ​ണ് കൂ​ട്ട​ത്തി​ലെ വി​ല​കൂ​ടി​യ താ​രം. സ്പാ​നി​ഷ് കൊ​റേ​റ​ക്കും വി​ല ഒ​ട്ടും കു​റ​വ​ല്ല. 80,000 രൂ​പ​യാ​ണ് ഇ​തി​ന്. ‍യൂ​റോ​പ്പ്, യു.​എ​സ്, യു.​എ.​ഇ, സൗ​ദി, സെ​ർ​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്രാ​വു​ക​ളാ​ണ് ഏ​റെ​യും. ഒ​പ്പം ഇ​ന്ത്യ​ൻ ഇ​ന​ങ്ങ​ളു​മു​ണ്ട്. നോ​ബ്ൾ പീ​ജി​യ​ൻ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്രാ​വ് പ്ര​ദ​ർ​ശ​ന-​മ​ത്സ​ര​ത്തി​ൽ 34 ഇ​ന​ങ്ങ​ളി​ലാ​യി 400ഓ​ളം പ്രാ​വു​ക​ൾ പ​ങ്കെ​ടു​ത്തു. പ്രാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന 75ഓ​ളം പേ​രു​മു​ണ്ടാ​യി​രു​ന്നു.

ബം​ഗ്ലാ​ദേ​ശ്, ഒ​മാ​ൻ, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​െൻറ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണി​വ​ർ. ബ​ഹ്റൈ​നി​ൽ നി​ന്നു​ള്ള അ​ക്ബ​ർ അ​ൽ സ​യ്യി​ദ്, ന​ജീ​ബ് റ​ഫി, മ​ഹ്​​മൂ​ദ് അ​ഫ്ര, ജ​മീ​ൽ അ​ൽ​ശൈ​ഖ്, മ​ജീ​ദ് ഖ​ന്നാ​റ്റി എ​ന്നി​വ​രാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ. ഡെ​പ്യൂ​ട്ടി മേ​യ​ർ മീ​ര ദ​ർ​ശ​ക് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. മു​ഹ​മ്മ​ദ് ജ​മീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ഷി​ഹാ​ബു​ദ്ദീ​ൻ, സെ​ന്തി​ൽ അ​ര​സു, ഡോ. ​ആ​സി​ഫ്, ലി​ജു പ​ല്ലാ​ൻ, സു​കു അ​യ്യേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​പി. അ​ബ്​​ദു​ൽ ജ​ലീ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സ​മാ​പി​ക്കും.

Leave a Reply