Home » ഇൻ ഫോക്കസ് » ഇന്റർസോണിൽ ഫറൂഖിന്റെ തേരോട്ടം

ഇന്റർസോണിൽ ഫറൂഖിന്റെ തേരോട്ടം

ഇന്റർസോൺ കലോത്സവത്തിൽ പങ്കെടുത്തതിലെല്ലാം വിജയം കൈവരിച്ചാണ് കലാപ്രതിഭ പട്ടം വിവേക് സ്വന്തമാക്കിയത്. ശാസ്‌ത്രീയ സംഗീതം, വയലിൻ, കഥകളി സംഗീതം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്‌ഥാനവും സെമി ക്ലാസിക്കലിൽ രണ്ടാം സ്‌ഥാനവും നേടി.
ഇന്റർസോൺ മത്സരത്തിൽ ശാസ്‌ത്രീയ സംഗീതം വയലിൻ എന്നിവയിൽ തുടർച്ചയായി മൂന്ന് വർഷവും വിജയം വിവേകിനൊപ്പമാണ്. സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൽ എട്ടാംക്ലാസുമുതൽ പ്ലസ്‌ടു തലം വരെ ശാസ്‌ത്രീയ സംഗീതത്തിലും വയലിനിലും വിവേകിന് തന്നെയായിരുന്നു ഒന്നാം സ്‌ഥാനം. ഇപ്പോൾ ആകാശവാണിയിലെ ബി ഗ്രേഡ് ആർട്ടിസ്‌റ്റാണ്.അച്‌ഛൻ ആറ്റുവശ്ശേരി മോഹനൻ പിള്ളയാണ് ശാസ്‌ത്രീയ സംഗീതത്തിൽ വിവേകിന്റെ ഗുരു.

സിനിമാ രംഗത്തേക്കു കാലെടുത്തു വച്ച ആർ.വി.അനുനന്ദ 18 പോയിന്റോടെയാണ് കലാതിലക പട്ടം സ്വന്തമാക്കിയത്.എംഎ ഇംഗ്ലിഷ് അവസാന വർഷ വിദ്യാർഥിയായ അനുനന്ദ ബി സോണിലും കലാതിലകമായിരുന്നു.കഥാപ്രസംഗം, മാപ്പിളപ്പാട്ട്, മലയാളം പദ്യം ചൊല്ലൽ എന്നിവയിൽ ഒന്നാം സ്‌ഥാനവും മോണോ ആക്‌ടിൽ രണ്ടാം സ്‌ഥാനവും നേടിയാണ് തിലകപട്ടമണിഞ്ഞത്.  പൂമരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.സമാപന ചടങ്ങിൽ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.

ചില അനിഷ്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ സംഘാടനകാര്യത്തിൽ ഏറ്റവും മികച്ച കലാമേള എന്ന പട്ടമാണ് കാലിക്കറ്റ് സ്റ്റുഡൻസ് യൂണിയന്റെ ഇത്തവണത്തെ ഇന്റർ സോൺ കലോത്സവം സ്വന്തമാക്കിയത്.

കഴിഞ്ഞ ചില വർഷങ്ങളായി ലക്ഷ ദ്വീപ് സെന്ററിലെ വിദ്യാർത്ഥികൾക്ക് കലോത്സവത്തിൽ പങ്കെടുക്കാനായിരുന്നില്ല എന്നാൽ നിലവിലെ യൂണിയന്റെ പ്രവർത്തന ഫലമായി ഇത്തവണ അവരുടെ സാന്നിധ്യംവും ഉറപ്പു വരുത്തപ്പെട്ടു. ഒപ്പനയും മഹൽ ഡോലിപ്പാട്ടിന്റെ ഈണവുമായി തങ്ങളുടെ തനത് കലാ ഇനങ്ങൾ കോഴിക്കോടിന്റെ മണ്ണിന് അവർ കാഴ്ച വെച്ചു.

Leave a Reply