വൈദ്യര് ഹംസ മടിക്കൈയുടെ സൗജന്യ കുടിവെള്ളവിതരണപദ്ധതി നടന് ദേവന് ഉദ്ഘാടനംചെയ്തു. വടകര മണ്ഡലത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ പിക്കപ്പ് വാനില്‍ കുടിവെള്ളം വിതരണംചെയ്യുന്ന പദ്ധതിയാണിത്.
കണ്ണുകാണാത്ത ക്രാഷ്മുക്കിലെ ഇന്ദിരാമ്മയ്ക്കും കുടുംബത്തിനും ഹംസ മടിക്കൈ നിര്‍മ്മിച്ചുനല്‍കിയ ‘ഹംസക്കിണറി’ന്റെ ഉദ്ഘാടനവും ദേവന് നിര്‍വഹിച്ചു.
സൗജന്യ കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഹംസ മടിക്കൈ സൗജന്യമായി നിര്‍മിച്ചുനല്‍കിയ പതിനൊന്നാമത്തെ കിണറാണിത്.
കിണറും വെള്ളവും സ്വകാര്യസ്വത്തല്ലെന്നും അത് എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നും ദേവന് അഭിപ്രായപ്പെട്ടു. മുന്‍ എം.പി. പി.സതീദേവി അധ്യക്ഷതവഹിച്ചു.
ശോഭീന്ദ്രന്, ബിനീഷ് കോടിയേരി, ശ്യാം ജി.മേനോന്, കെ.കിഷോര്‍, കെ.ജസീല, ആര്.കെ. നിഷ, വടയക്കണ്ടി നാരായണന്, ശശീന്ദ്രന് മടിക്കൈ, പി.എം. അശോകന്, ഡോ. സിനുറാസ്, ലിസിന പ്രകാശ് എന്നിവര്‍ സംസാരിച്ചു. കുടിവെള്ളം എത്തിക്കാനുള്ള എട്ടുലക്ഷംരൂപ വിലയുള്ള വാഹനം ശ്യാം ജി. മേനോന് ഈ പദ്ധതിക്കായി സംഭാവനചെയ്യുകയായിരുന്നു. അടുത്ത ‘ഹംസക്കിണറി’ന്റെ ചെലവ് താന്‍ വഹിക്കുമെന്ന് ബിനീഷ് കോടിയേരി ചടങ്ങില്‍ പ്രഖ്യാപിച്ചു.