കൊയിലാണ്ടി: വിവിധസ്ഥലങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പഴകിയപാല് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അമൃതംപാലും പാല്‍കൊണ്ടുവന്ന വാഹനവുമാണ് ആനക്കുളത്തുവെച്ച് പിടിയിലായത്.
നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസ് ഫ്ളയിങ് സ്വാഡ് വാഹനവും പാലും കസ്റ്റഡിയിലെടുത്ത് എസ്.ഐ. രാജേഷിന് കൈമാറി. കോഴിക്കോട്ടുനിന്നെത്തിയ
ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പാലിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. തമിഴ്നാട്ടിലുള്ള സ്വകാര്യ കമ്പനിയുടേതാണ് പാല്.