Home » ഇൻ ഫോക്കസ് » റാൻസം വെയർ ആക്രമണം കേരളത്തിലും

റാൻസം വെയർ ആക്രമണം കേരളത്തിലും

ആദ്യ റിപ്പോർട്ട് വയനാട്ടിൽ നിന്ന്.

#ആനന്ദ് കെ എസ്

 

ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വ്യാപിച്ചുകൊണ്ടിരിക്കുന്ന റാന്‍സംവേര്‍ വൈറസ് ആക്രമണം കേരളത്തിലും വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് വൈറസ് സാന്നിധ്യം കമ്പ്യൂട്ടറുകളില്‍ അനുഭവപ്പെട്ടുതുടങ്ങിയത് ആദ്യം ഇതിന് വലിയ പ്രാധാന്യം നൽകിയില്ല എന്നാൽ ഇന്ന് രാവിലെയോടെ ഫയലുകൾക്ക് ബിറ്റ് കോയിൻ(ഡിജിറ്റൽ മണി) ചോദിച്ചതോടെയാണ് സംഭവത്തിന്റെ ​​ഗൗരവം പഞ്ചായത്തുകാർക്ക് ബോധ്യമായത്

ആകെ പതിനാല് കമ്പ്യൂട്ടറുകളാണ് തരിയോട് പഞ്ചായത്ത് ഓഫീസിലുള്ളത്. ഇതില്‍ വിന്‍ഡോസ് 2003, എക്സ് പി എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അതിനൊന്നുംതന്നെ പ്രത്യക്ഷത്തില്‍ വൈറസ് ബാധ ഉണ്ടായിട്ടില്ല. ഇപ്പോള്‍ വൈറസ് ബാധിച്ചിരിക്കുന്ന നാല് കമ്പ്യൂട്ടറുകളും വിന്‍ഡോസ് 7 ഉപയോഗിക്കുന്നവയാണ്. തരിയോട് പഞ്ചായത്തില്‍ ഇത്തരത്തിലുള്ള ഒരു സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടതോടെ കേരളവും സൈബർ ആക്രമണത്തിന് അതീതമല്ലെന്ന് തെളിഞ്ഞിരിക്കയാണ് .

കൂടുതൽ സൈബർ അറ്റാക്ക് വിവരങ്ങൾ രാജ്യത്തിന്റെ മറ്റ് കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്.

അവധി കഴിഞ്ഞ് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്നാണ് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതുവരെ 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശ്യംഖലകളും വാനാക്രൈ 2.0 എന്ന അപകടകാരിയായ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായത്. ഇന്ത്യയില്‍ ഇതുവരെ നൂറു കണക്കിന് കംപ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയായെന്നാണ് സൂചന. വാനാക്രൈ 2.0 മഹാരാഷ്ട്ര പൊലീസിനെ ഭാഗികമായി ബാധിച്ചു. ബാങ്കുകള്‍, ടെലികോം കമ്പനികള്‍, ഓഹരി വിപണികള്‍, ടോലികോം കമ്പനികള്‍ എന്നിവയുള്‍പെടെവയ്ക്ക് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതീവ ഗുരുതരമായാണ് സൈബര്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി)വിലയിരുത്തിയത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമത്തിനിരയായത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ കരുതുന്നത്. മൈക്രോസോഫ്റ്റ് ഇത് പരിഹരിച്ച് അപ്ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കമ്പ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യാത്തതാണ് ആക്രമണത്തിന് കാരണമെന്നും സുചനയുണ്ട്.

Leave a Reply