കോഴിക്കോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പോക്സോ നിയമം സംബന്ധിച്ചു മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായി അലര്‍ട്ട് പദ്ധതി വരുന്നു. പോക്സോ നിയമത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. ശിശുസൗഹൃദ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതും പ്രതിപാദിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 109 ലൈംഗിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതില്‍ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള അതിക്രമം 12, ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള അതിക്രമം 22, ലൈംഗിക അതിക്രമം 29, ഗൗരവകരമായ ലൈംഗിക അതിക്രമം 42, ലൈംഗിക പീഡനം നാല് എന്നിങ്ങനെയാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 86 കേസുകളില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും 73 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പോക്സോ ആക്ടിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചൈല്‍ഡ് ലൈന്‍ കോഴിക്കോടും പൊലീസ് വകുപ്പും ചേര്‍ന്ന് അലര്‍ട്ട് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.
പദ്ധതി നിര്‍വഹണ രീതി വിശദീകരിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം.ആര്. അനിത, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ. സോമന്, സബ് ജഡ്ജി ആര്.എല്‍. ബൈജു, റൂറല്‍ എസ്പി എം.കെ. പുഷ്കരന്, ഡിസിപി പി.ബി. രാജീവ്, ജില്ലാ പ്രബേഷന്‍ ഓഫിസര്‍ അഷ്റഫ് കാവില്‍, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ പ്രഫ. ഇ. പി. ഇമ്പിച്ചിക്കോയ എന്നിവര്‍ പ്രസംഗിച്ചു.