മോദിസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 27 പരിപാടികളാണ് ബി.ജെ.പി. ദേശീയ നേതൃത്വം കേരളത്തില്‍ സംഘടിപ്പിക്കുന്നത്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ലക്ഷ്യം വയ്ക്കുന്ന കേരളം, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലാണ് വാര്‍ഷികാഘോഷ പരിപാടികളില്‍ ഏറെയും നടത്തുന്നത്.
കേരളത്തിലേക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനെക്കൂടാതെ നാല് കേന്ദ്രമന്ത്രിമാരും വിവിധ ദേശീയ നേതാക്കളും 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷകാലത്ത് എത്തും.
കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, നിര്‍മലാ സീതാരാമന് എന്നിവര്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യാതിഥികളായിരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി കൊച്ചിയിലായിരിക്കും പങ്കെടുക്കുക.