Home » ഇൻ ഫോക്കസ് » ജോസഫൈൻ വനിത കമീഷൻ അധ്യക്ഷ

ജോസഫൈൻ വനിത കമീഷൻ അധ്യക്ഷ

സം​സ്​​ഥാ​ന വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി എം.​സി. ജോ​സ​ഫൈ​നെ നി​യ​മി​ച്ചു. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​​െൻറ കാ​ല​ത്ത്​ നി​യ​മി​ച്ച കെ.​സി. റോ​സ​ക്കു​ട്ടി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഒ​ഴി​വി​ലേ​ക്കാ​ണ്​ നി​യ​മ​നം. ക​മീ​ഷ​ൻ അം​ഗം നൂ​ർ​ബി​ന റ​ഷീ​ദ്​ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്ക് എം.​എ​സ്.​ താ​ര​യെ നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വെ​ച്ചു.

ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ക​മീ​ഷ​നി​ൽ അ​ധ്യ​ക്ഷ​യും ഒ​രം​ഗ​വും ഇ​ല്ലാ​ത്ത അ​വ​സ്​​ഥ​യാ​യി​രു​ന്നു. സ്​​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ പെ​രു​കി​യി​ട്ടും ചെ​യ​ർ​പേ​ഴ്​​സ​ൺ ഉ​ൾ​പ്പെ​ടെ ര​ണ്ട്​ സു​പ്ര​ധാ​ന സ്​​ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​നം ന​ട​ക്കാ​ത്ത​ത്​​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സം ‘മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഇ​തി‍​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ക​ണ്ണ​മ്മൂ​ല​യി​ൽ പീ​ഡ​ന​ത്തി​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ലു​ൾ​പ്പെ​ടെ വ​നി​ത ക​മീ​ഷ​ന് ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​നാ​യി​രു​ന്നി​ല്ല. അം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വു​കാ​ര​ണം ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തു​ക​ളു​ടെ തു​ട​ർ​ന​ട​പ​ടി​ക​ളും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഒ​ഴി​വു​ക​ൾ നി​ക​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​മീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​രും. ചെ​യ​ർ​പേ​ഴ്​​സ​ൺ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ അം​ഗ​ങ്ങ​ളാ​ണ്​ സം​സ്​​ഥാ​ന വ​നി​ത ക​മീ​ഷ​നി​ലു​ള്ള​ത്. യു.​ഡി.​എ​ഫ്​ കാ​ല​ത്ത്​ നി​യ​മി​ത​യാ​യ പ്ര​മീ​ളാ​ദേ​വി, ഡോ. ​ലി​സി ജോ​സ്, എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ത​ന്നെ നി​യ​മി​ച്ച ഷി​ജി ശി​വ​ജി എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ. പ്ര​മീ​ള ദേ​വി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ​യി​ലും ലി​സി ജോ​സി​േ​ൻ​റ​ത് സെ​പ്​​റ്റം​ബ​റി​ലും അ​വ​സാ​നി​ക്കും.

Leave a Reply