Home » ഇൻ ഫോക്കസ് » കശാപ്പ് നിരോധന ഉത്തരവിനെതിരെ ബീഫ് ഫെസ്റ്റിവലുമായി ഇടത് സംഘടനകള്‍

കശാപ്പ് നിരോധന ഉത്തരവിനെതിരെ ബീഫ് ഫെസ്റ്റിവലുമായി ഇടത് സംഘടനകള്‍

കന്നുകാലി കാശാപ്പ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റുമായി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും. സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനാണ് തീരുമാനം. എല്ലാ ഏരിയ കേന്ദ്രങ്ങിലും ഫെസ്റ്റ് സംഘടിപ്പിക്കണമെന്ന് നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ ഫെസ്റ്റ് നടക്കുന്നുണ്ട്. വൈകീട്ട് സെക്രട്ടേറിയറ്റ് പരിസരത്തും ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കും.

കന്നുകാലി കശാപ്പ് നിരോധനത്തെ മുഖ്യമന്ത്രിയടക്കം വിമര്‍ശിച്ചിരുന്നു. യുവജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. നേരത്തെ ഗോ സംരക്ഷകരുടെ അതിക്രമത്തിനെതിരെയും ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു.

Leave a Reply