സംസ്ഥാനത്ത് ജൂണ്‍ മാസം ഒന്ന് മുതല്‍ മദ്യത്തിന് വില വര്‍ധിച്ചേക്കും. ഒരു കുപ്പി മദ്യത്തിന് 40 രൂപ മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായതോടെ ബിവറേജ് കോര്പ്പറേഷന് വരുമാനത്തില്‍ വന്‍ നഷ്ടം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മദ്യത്തിന് വില വര്‍ധിപ്പിക്കാനുള്ള പുതിയ തീരുമാനത്തിന്റെ കാരണം.
നിലവില്‍ ഒരു കെയ്സ് മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം 24 ശതമാനമാണ്. അത് 29 ശതമാനത്തിലേക്ക് എത്തിക്കുന്നതിനു പുതിയ തീരുമാനം കാരണം സാധിക്കും.
ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള് അടച്ചുപൂട്ടിയതോടെ കഴിഞ്ഞ മാസം മാത്രം ബിവറേജ് കോര്പ്പറേഷന് 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.