കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി അറവ് നിരോധന വിജ്ഞാപനത്തിന് പിന്നാലെ മലബാറില്‍ ബീഫ് വില കുതിച്ചുയര്‍ന്നു. ഗ്രാമീണ മേഖലകളില്‍ കിലോയ്ക്ക് 300 രൂപ വരെയെത്തി. വിപണിയില്‍ ഇറച്ചി ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. കോഴിക്കോട് ജില്ലയില്‍ മാത്രം 390 ലേറെ ഇറച്ചിക്കടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നഗരപ്രദേശങ്ങളില്‍ ഇറച്ചി കിലോക്ക് 240 രൂപയാണ്. എന്നാല്‍, ഗ്രാമ മലയോരമേഖലകളില്‍ കിലോക്ക് 300 മുതല്‍ 320 രുപ വരെ ഈടാക്കുന്നുണ്ട്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്ത് കന്നുകാലികള്‍ എത്തുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിരോധനം നിയമം പുറപ്പെടുവിച്ചതോടെ ഇവയുടെ വരവ് ഗണ്യമായി കുറഞ്ഞു.
