ജൂണ്‍ ഒന്നിന് നാലുവിഭാഗങ്ങളിലായി പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിനെത്തും. നിലവിലെ രണ്ടുനിറങ്ങള്‍ ഉള്‍പ്പെടെ നാല് നിറങ്ങളിലാണ് കാര്‍ഡ്. എ.എ.വൈ വിഭാഗക്കാര്‍ക്ക് മഞ്ഞയും മുന്ഗണനാവിഭാഗക്കാര്ക്കായി പിങ്കും മുന്‍ഗണനേതര സബ്സിഡി വിഭാഗക്കാര്‍ക്ക് നീലയും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് വെള്ളയും കാര്‍ഡാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനുപുറമേ പൊതുവിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ നിത്യരോഗികള്‍, അവശര്‍ എന്നിവര്‍ക്ക് ചികിത്സാസൗകര്യം ലഭിക്കുന്നതിന് പ്രത്യേകം സീല്‍ പതിപ്പിച്ച കാര്‍ഡുകളും നല്‍കും.
ജൂണ്‍ ഒന്നിന് താലൂക്ക് അടിസ്ഥാനത്തില്‍ ഉദ്ഘാടനം നടത്തി കാര്‍ഡുകളുടെ വിതരണം ആരംഭിക്കും. ശേഷം രജിസ്റ്റര്‍ ചെയ്ത റേഷന്‍കടകള്‍ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങള്‍ വഴിയോ വിതരണംചെയ്യും. കാര്‍ഡുടമയോ അംഗമോ തിരിച്ചറിയല്‍ കാര്‍ഡ്, പഴയ കാര്‍ഡ് എന്നിവയുമായി വന്ന് വേണം കാര്‍ഡ് വാങ്ങാന്‍. പട്ടികജാതിക്കാര്‍ ജാതി തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം. എല്ലാവരും ആധാര്‍ നന്പറും നല്‍കണം.
മഞ്ഞ, നീല, പിങ്ക് കാര്‍ഡുകള്‍ വാങ്ങാന്‍ 50 രൂപ നല്‍കണം. വെള്ള കാര്‍ഡിന് നൂറുരൂപയാണ് വില. എസ്.സി./എസ്.ടി. ക്കാര്‍ക്ക് സൗജന്യമാണ് കാര്‍ഡുകള്‍.