മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ചിത്രം ഈദിന് തീയ്യേറ്ററുകളില്‍ എത്തും. കമ്മട്ടിപ്പാടത്തിന്റെ സംവിധായകന് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.കാസര്‍കോട് പശ്ചാത്തലമാക്കിയുള്ള സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന് സംവിധായകന് ദിലീഷ് പോത്തന് നേരത്തേ പറഞ്ഞിരുന്നു. സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വ്വശി തീയ്യേറ്റേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരാണ്. ബിജിബാല്‍ സംഗീതം. എഡിറ്റിംഗ് കിരണ്‍ ദാസ്.
