Home » നമ്മുടെ കോഴിക്കോട് » പാറോപ്പടിയില്‍ 65 ഏക്കറില്‍ കൃത്രിമ ജലാശയവും വിനോദസഞ്ചാരകേന്ദ്രങ്ങളും; കോഴിക്കോടിന്റെ മുഖം മാറുന്നു

പാറോപ്പടിയില്‍ 65 ഏക്കറില്‍ കൃത്രിമ ജലാശയവും വിനോദസഞ്ചാരകേന്ദ്രങ്ങളും; കോഴിക്കോടിന്റെ മുഖം മാറുന്നു

എല്ലാമേഖലയിലും എല്ലാവര്‍ക്കും വികസനം എന്ന ആശയം ഇത്തവണയും തുടരുകയാണെന്ന് കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ. പ്രദീപ്കുമാര്‍. നഗരപാതവികസനത്തില്‍ പ്രധാനറോഡുകളുടെ നവീകരണം അവസാനഘട്ടത്തിലാണ്. നഗരപാതവികസനത്തിന്റെ രണ്ടാംഘട്ട പ്രാരംഭ ഫണ്ടായി 100 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു. കാരപ്പറമ്പ്, അരയിടത്ത് പാലം, മെഡിക്കല്‍ കോളജ്, മുണ്ടിക്കല്‍താഴം തുടങ്ങി ഇടറോഡുകളില്‍ വികസനം ഉറപ്പാക്കാന്‍ നടപടിയെടുത്തു.

പാറോപ്പടിയില്‍ 65 ഏക്കറില്‍ കൃത്രിമ ജലാശയവും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റും നിര്‍മിക്കാനുള്ള നടപടി സംസ്ഥാനത്തുതന്നെ ഇത്തരം ആദ്യപദ്ധതിയാകും. 20 കോടി ആദ്യഘട്ടത്തില്‍ വേണമെന്ന് കരുതുന്ന പദ്ധതിക്കുള്ള സര്‍വേ നടക്കുകയാണിപ്പോള്‍. നടക്കാവ് ഗവ. ഗേള്‍സ് സ്‌കൂള്‍ വികസനം സംസ്ഥാനം തന്നെ മാതൃകയാക്കിയതിനുശേഷം കാരപ്പറമ്പ്, മെഡിക്കല്‍ കോളജ്, എന്‍.ജി.ഒ ക്വാര്‍േട്ടഴ്‌സ്, പുതിയങ്ങാടി എല്‍.പി, ചെലവൂര്‍, കണ്ണാടിക്കല്‍ എന്നീ സ്‌കൂളുകളും മികവിന്റെ പാതയിലാണ്. മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ആറ് കോടിയിലേറെ ചെലവിട്ട് ഏറ്റെടുത്തശേഷം പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടന്നിരിക്കയാണ്.

കടപ്പുറത്ത് രണ്ടരക്കോടിയുടെ സ്േറ്റജ് നവീകരണത്തിന് ഭരണാനുമതിയായി. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ആദ്യമായി സ്വതന്ത്ര സെക്രട്ടറിയായി. ഒന്നരക്കോടിയുടെ വെള്ളയില്‍ കല്യാണ മണ്ഡപം ഈ ഭാഗത്ത് വിവാഹവും മറ്റും നടത്താന്‍ മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കും.
സരോവരം വികസനത്തിന് 50 ലക്ഷത്തിന്റെ പദ്ധതിയായി. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ബാക്കി സ്ഥലം ഏറ്റെടുക്കാന്‍ 50 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു. മൊത്തം 250 കോടിയാണ് മാനാഞ്ചിറ-വെള്ളിമാട്കുന്ന് നവീകരണത്തിന് അനുവദിച്ചത്.

Leave a Reply