Home » വാർത്തകൾ » സി പി എം അനുകൂല മാധ്യമപ്രവർത്തകർ സംഘപരിവാറിനെ തകർക്കാൻ കരുനീക്കം നടത്തുന്നു: കെ സുരേന്ദ്രൻ

സി പി എം അനുകൂല മാധ്യമപ്രവർത്തകർ സംഘപരിവാറിനെ തകർക്കാൻ കരുനീക്കം നടത്തുന്നു: കെ സുരേന്ദ്രൻ

മാധ്യമപ്രവർത്തകർക്കു രാഷ്ട്രീയമുണ്ടാവും. എന്നാൽ ആ രാഷ്ട്രീയം വാർത്തകൾ വളച്ചൊടിക്കാനും ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കാനും മനപ്പൂർവം ഉപയോഗപ്പെടുന്നത് ശരിയാണോ എന്ന് മാനേജുമെൻറുകൾ പരിശോധിക്കേണ്ടതല്ലേ. എന്നും സി. പി. എം അക്രമത്തോടൊപ്പം സി പി എം അനുകൂല മാധ്യമപ്രവർത്തകരും സംഘപരിവാറിനെ തകർക്കാൻ കരുനീക്കം നടത്തുന്നതുകൊണ്ടൊന്നും ഞങ്ങളെ തകർക്കാനാവില്ലെന്ന് അത്തരക്കാരെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നുവെന്നും . സുരേന്ദ്രൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

മാധ്യമപ്രവർത്തകർക്കു രാഷ്ട്രീയമുണ്ടാവും. എന്നാൽ ആ രാഷ്ട്രീയം വാർത്തകൾ വളച്ചൊടിക്കാനും ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കാനും മനപ്പൂർവം ഉപയോഗപ്പെടുന്നത് ശരിയാണോ എന്ന് മാനേജുമെൻറുകൾ പരിശോധിക്കേണ്ടതല്ലേ. ഏഷ്യാനെററ്, മനോരമ,മാതൃഭൂമി,ന്യൂസ്18 തുടങ്ങിയ പല ചാനലുകളുടെയും മുതലാളിമാർ ഏതായാലും സി. പി. എമ്മുകാരല്ല. ചുരുങ്ങിയ പക്ഷം അവരോട് പല തരത്തിൽ വിയോജിപ്പുള്ളവരാണെന്നു വേണം കണക്കാക്കാൻ. എന്നാൽ ആ ചാനലുകളിൽ പ്രവർത്തിക്കുന്ന പല റിപ്പോർട്ടർമാരും അങ്ങേയററം പക്ഷപാതപരമായ നിലയിലാണ് വാർത്ത കൊടുക്കുന്നത്. സീതാറാം യെച്ചൂരിയെ കയ്യേററം ചെയ്തു എന്ന വാർത്ത തന്നെ പച്ചക്കള്ളമായിരുന്നു. മുദ്രാവാക്യം വിളിച്ചവർ ഹിന്ദുസേനക്കാരാണെന്ന് ഉറപ്പുണ്ടായിട്ടും സംഘപരിവാർ സംഘപരിവാർ എന്നു പറഞ്ഞ് മലയാള മാധ്യമങ്ങൾ പ്രകോപനം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. തുടർന്ന് വലിയ അക്രമങ്ങൾ കേരളം മുഴുവൻ അരങ്ങേറി. സീതാറാം യെച്ചൂരിയുടെ ജന്മനാടായ ആന്ധ്രയിലോ ത്രിപുരയിലോ ബംഗാളിലോ ഒരു നാലാളുകൂടി നടത്തിയ ഒരു പ്രകടനം ഇക്കാര്യത്തിൽ നിങ്ങളാരെങ്കിലും കണ്ടോ? എന്തുകൊണ്ട് അവിടങ്ങളിലൊന്നും ഇതുപോലെ അക്രമവും പ്രതിഷേധവും നടന്നില്ല? തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായ നിലയിൽ പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. ഇതു സംബന്ധിച്ചു വന്ന വാർത്തകൾ പലതും വളച്ചൊടിച്ചാണ് വന്നത്. വടകരയിൽ ആദ്യം ആക്രമിക്കപ്പെട്ടത് ബി. ജെ. പി മണ്ഡലം കമ്മിററി ഓഫീസ്. പിന്നീട് സംഘത്തിൻറെ ജില്ലാ കാര്യാലയം രണ്ടുതവണ ബോംബെറിഞ്ഞു തകർത്തു. മൂന്നു പേർക്കു ഗുരുതര പരിക്ക്. ഏതെങ്കിലും ചാനൽ ആ വാർത്ത കാണിച്ചോ? ഇനി കോഴിക്കോട് സി. പി. എം ഓഫീസ് അക്രമവാർത്ത എങ്ങനെയാണ് ചാനലുകൾ റിപ്പോർട്ട് ചെയ്തത്? സംഭവം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് കൈരളിയടക്കമുള്ള ചാനലുകൾ അവിടെ എത്തിയത്? മോഹനൻമാസ്ടർ തലനാരിക്കാണ് രക്ഷപ്പെട്ടതെന്ന് എന്തടിസ്ഥാനത്തിലാണ് ചാനലുകൾ ബ്രേക്കിംഗ് നൽകിയത്? സി. പി. എമ്മിൻറെ പ്രസ്താവന കൊടുക്കാം. പക്ഷെ നിങ്ങളുടെ വാർത്തയായി അതെങ്ങനെ അവതരിപ്പിക്കും. രാത്രി ഒരു മണിക്ക് അദ്ദേഹം എവിടെ പോയി വരികയായിരുന്നു? ആദ്യം പറഞ്ഞത് ചെറുവണ്ണൂർ പോയതാണെന്ന്. ഇപ്പോൾ പറയുന്നു കുററ്യാടി പോയതാണെന്ന്? അതെന്തുമാട്ടെ പോലീസ് എന്താ നടപടി സ്വീകരിക്കുന്നത്? ഏതാനും മാസം മുൻപ് കോടിയേരിയെ ആർ എസ് എസുകാർ ബോംബെറിഞ്ഞെന്നു പറഞ്ഞ് ഒരുപാട് അക്രമം ഇവർ നടത്തി. ചാനലുകളാണ് ആ കള്ളവാർത്ത പെരുപ്പിച്ചത്. ഇപ്പോൾ ആ കേസ്സെവിടെ? ആരെ പിടിച്ചു? ഇന്ന് ബി. എം. എസിൻറെയും എ. ബി. വി. പിയുടേയും കോഴിക്കോട് ജില്ലാകമ്മിററി ഓഫീസുകൾ പൂർണ്ണമായും തകർത്തു. ബാലുശ്ശേരി മണ്ഡലം കമ്മിററി ഓഫീസുൾപ്പെടെ പന്ത്രണ്ടോളം ഓഫീസ് തകർത്തു. ഏതെങ്കിലും ചാനലുകൾ കൊടുത്തോ? അപ്പോൾ സംഗതി വ്യക്തം. സി. പി. എം അക്രമത്തോടൊപ്പം സി പി എം അനുകൂല മാധ്യമപ്രവർത്തകരും സംഘപരിവാറിനെ തകർക്കാൻ കരുനീക്കം നടത്തുന്നു. അതുകൊണ്ടൊന്നും ഞങ്ങളെ തകർക്കാനാവില്ലെന്ന് അത്തരക്കാരെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു.

Leave a Reply