Home » ന്യൂസ് & വ്യൂസ് » ജൂൺ 17ന്​ തിരിച്ചെത്തുമെന്ന്​ ​ജേക്കബ്​ തോമസ്​

ജൂൺ 17ന്​ തിരിച്ചെത്തുമെന്ന്​ ​ജേക്കബ്​ തോമസ്​

അവധിക്ക്​ ശേഷം ജൂൺ 17ന്​ തിരിച്ചെത്തുമെന്ന്​ മുൻ വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസ്​. പുതിയ ചുമതലയെ കുറിച്ച്​ സർക്കാറിൽ നിന്ന്​ അറിയിപ്പ്​ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ഏല്ലാവരും ഒ​റ്റക്കെട്ടായി പോരാടണമെന്നും ജേക്കബ്​ തോമസ്​ ആവശ്യപ്പെട്ടു.

ഹൈകോടതിയിൽ നിന്ന്​ വ്യാപകമായ വിമർശനമുയർന്ന സാഹചര്യത്തിലായിരുന്നു വിജിലൻസ്​ ഡയറക്​ടറായ ജേക്കബ്​ തോമസിനോട്​ സർക്കാർ അവധിയിൽ പോകാൻ നിർദ്ദേശിച്ചത്​. എന്നാൽ ബന്ധുനിയമന കേസിലെ അന്വേഷണമാണ്​ ജേക്കബ്​ തോമസിനെ മാറ്റി നിർത്തുന്നതിലേക്ക്​ നയിച്ചതെന്നും വാർത്തകളുണ്ട്​. ആദ്യം ഒരുമാസത്തേക്കാണ്​ ​ജേക്കബ്​ തോമസ്​ അവധി അപേക്ഷ നൽകിയിരുന്നെങ്കിലും പിന്നീട്​ സർക്കാർ നിർദ്ദേശ പ്രകാരം അവധി നീട്ടുകയായിരുന്നു.

നിലവിൽ ലോകനാഥ്​ ബെഹ്​റയാണ്​ വിജിലൻസ്​ ഡയറക്​ടർ. ടി.പി സെൻകുമാർ സുപ്രീംകോടതിയിൽ നിന്ന്​ അനുകൂലമായ വിധിയുമായി എത്തിയതോടെ ഡി.ജി.പിയായിരുന്ന ലോക്​നാഥ്​ ബെഹ്​റയെ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റി വിജിലൻസ്​ ഡയറക്​ടറാക്കുകയായിരുന്നു​.

Leave a Reply