കോഴിക്കോട് ജില്ലയില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം ചേരും. കളക്ടര്‍ യുവി ജോസാണ് സമാധാനയോഗം വിളിച്ചുചേര്‍ത്തത്. വൈകീട്ട് അഞ്ചു മണിയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടുന്നവര്‍ യോഗത്തില്‍ സംബന്ധിക്കും. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നൂറോളം അക്രമ സംഭവങ്ങളില്‍ അന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതിനിടെ മുന്നറിയിപ്പില്ലാതെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ബഹിഷ്ക്കരിക്കാന്‍ വ്യാപാരിവ്യവസായി ഏകോപനസമിതി തീരുമാനിച്ചു. ഹര്‍ത്താല്‍ദിനത്തില്‍ കടകള്‍ തുറക്കാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു. വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുന്ന ഹര്‍ത്താല്‍ ആഹ്വാനത്തെ സംഘടനാപരമായും നിയമപരമായും എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
