Home » ഇൻ ഫോക്കസ് » കേരളത്തിൽ അരിവില കുതിച്ചു കയറുന്നു; വിലക്കയറ്റം വ്യപാരികള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി

കേരളത്തിൽ അരിവില കുതിച്ചു കയറുന്നു; വിലക്കയറ്റം വ്യപാരികള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് അരിയുടേയും പച്ചക്കറികളുടേയും വിലയടക്കം കുതിച്ചു കയറുകയാണ്. ചില്ലറ വില്‍പനശാലകളിലൂടെ 50 രൂപയ്ക്ക് മുകളിലാണ് അരിയുടെ വില. ചെറിയ ഉള്ളിയുടെ വില 135 രൂപവരെയാണ് കുത്തനെ ഉയര്‍ന്നത്. മാര്‍ക്കറ്റില്‍ ഉള്ളിയുടെ വരവും കുറഞ്ഞിട്ടുണ്ട്. സവാള വില 10ല്‍ നിന്നും 15 ആയും വര്‍ധിച്ചിട്ടുണ്ട്.
ജയ അരിക്കും സുരേഖയ്ക്കുമെല്ലാം ചില്ലറ വില്‍പനശാലകളില്‍ 50ന് മുകളിലാണ് വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലിന്റെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതുമാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
എന്നാല്‍ വിലക്കയറ്റം ചില വ്യപാരികള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ലീഗല്‍ മെട്രോളജി കര്‍ശനമായ പരിശോധന നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചന്തകള്‍ വഴി കുറഞ്ഞ വിലയ്ക്ക് അരിനല്‍കുമെന്നും ഭക്ഷ്യമന്ത്രി പ്രതികരിച്ചു.

ഇറച്ചിവിലയിലും വലിയ വ്യതിയാനമാണുള്ളത്. വിവാദങ്ങള്‍ക്ക് ഇടയില്‍ പോത്തിറച്ചിക്ക് രണ്ടാഴ്ച കൊണ്ട് 20 രൂപയാണ് കൂടിയത്. കോഴിയിറച്ചിക്ക് 25 രൂപ കൂടി. മട്ടണ്‍ 100ല്‍ അധികം രൂപയുടെ വ്യത്യാസമാണുണ്ടായത്. മല്‍സ്യത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അയലയ്ക്കും മത്തിക്കും കഴിഞ്ഞമാസത്തിന്റെ ഇരട്ടി വിലയായപ്പോള്‍ കരിമീനും നെയ്മീനും സ്ഥിതി വ്യത്യസ്തമല്ല.

Leave a Reply