Home » ന്യൂസ് & വ്യൂസ് » സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം: തൊഴില്‍ നഷ്ടമുണ്ടാകുന്നവര്‍ക്ക് സൗജന്യറേഷന്‍

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം: തൊഴില്‍ നഷ്ടമുണ്ടാകുന്നവര്‍ക്ക് സൗജന്യറേഷന്‍

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. 4200 ട്രോളിംഗ് ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ മീന്‍പിടുത്തം നിര്‍ത്തിവെയ്ക്കും. ട്രോള്‍ വലകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ക്ക് 47 ദിവസത്തേക്ക് മീന്‍പിടുത്തം നടത്താനാകില്ല. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമുണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യറേഷന്‍ നല്‍കും.
എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധനം ബാധകമല്ല. ചെറുവള്ളങ്ങളിലും യന്ത്രം പിടിപ്പിച്ച ബോട്ടുകളിലും മീന്‍പിടുത്തം നടത്തുന്നവര്‍ക്ക് തുടരാം. ട്രോള്‍ വലകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലെ ചെറുമീനുകളെവരെ പിടിക്കുന്ന യന്ത്രവല്‍കൃത രീതിയാണ് നിരോധിച്ചിരിക്കുന്നത്.
ആകെയുള്ള 75,000ത്തോളം മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗം പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷത്തിലധികം വരും. ട്രോളിംഗ് നിരോധന കാലാവധി കൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 61 ദിവസമാണ് ട്രോളിംഗ് നിരോധനം. നിരോധനകാലാവധി കുറയ്ക്കുന്നത് മത്സ്യമ്പത്ത് കുറയാനിടയാക്കുമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply