കോഴിക്കോട്: സിറ്റി പൊലീസ് കമീഷണറായി കാളിരാജ് മഹേഷ് കുമാറിെന നിയമിച്ചു. നിലവിലെ കമീഷണർ ജെ. ജയനാഥിനെ പൊലീസ് ഹെഡ് ക്വാർേട്ടഴ്സിലേക്കാണ് മാറ്റിയത്. തിരുവനന്തപുരത്ത് റെയിൽവേ എസ്.പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു കാളിരാജ് മഹേഷ്കുമാർ. നേരത്തേ പൊലീസ് െഹഡ് ക്വാർേട്ടഴ്സിൽ എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം ജമ്മുകശ്മീർ കാഡർ െഎ.പി.എസ് ഒാഫിസറാണ്. ഇൻറർ കാഡർ ട്രാൻസ്ഫർ വഴിയാണ് കേരളത്തിലെത്തിയത്.
