ഉൗർജിതമായ പ്രതിരോധപ്രവർത്തനങ്ങൾക്കിടെ സംസ്ഥാനത്ത് പനിബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണം. പനി ബാധിച്ച് ചൊവ്വാഴ്ച 17,764 പേർ കൂടി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ഇതോടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു കഴിഞ്ഞ ദിവസം വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചെത്തിയവരുടെ കണക്കാണിത്. 82പേരാണ് വിവിധ പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ഇതിന് പുറമെയാണ്.
ഡെങ്കിപ്പനി ബാധിച്ച് കൊല്ലം മൈനാഗപ്പള്ളിയിൽ ഒമ്പതുവയസ്സുകാരി അലിയയാണ് മരിച്ചത്. ഡെങ്കിപ്പനിയെന്ന് സംശയമുള്ള കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി കനകമ്മയും (45) ചൊവ്വാഴ്ച മരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ഇന്നലെവരെ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത് 1,56225 പേരാണ്. ഇതില്‍ 1597 പേര്‍ക്ക് ഡെങ്കിപ്പനിയും 706 പേര്‍ക്ക് ചിക്കന്‍പോക്സുമാണ്. എച്ച് 1 എന്‍ 1 ബാധിച്ച് 128 പേരും ചികിത്സക്കെത്തി. പനിബാധിച്ച് 82 പേര് സംസ്ഥാനത്ത് മരിച്ചു. ഇന്നലെ മാത്രം മരിച്ചത് നാലുപേര്‍. എച് 1എന്‍ 1 ബാധിച്ചാണ് കൂടുതല്‍ മരണം, 53 പേര്. ഡെങ്കിപ്പനി പിടിപെട്ട് 41 പേരും പകര്‍ച്ചപനി ബാധിച്ച് 17 പേരും മരിച്ചു. നിരവധി പേര് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നുണ്ട്. ഇതുസംബന്ധിച്ച പൂര്‍ണമായ കണക്കുകള്‍ ലഭ്യമല്ല. ഇതുകൂടി കണക്കിലെടുത്താല്‍ പനി പടര്‍ന്നുപിടിച്ചതിന്റെ വ്യാപ്തി വര്‍ധിക്കും
ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി ജില്ലാഭരണകൂടം. ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്ത കൂരാച്ചുണ്ടില്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടക്കമുള്ള വൈദ്യ സംഘം പ്രദേശത്ത് ഇന്ന് മുതല്‍ സൌജന്യ സേവനം നടത്തും.മലയോര മേഖലയാകെ പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ സ്വകാര്യ ആശുപത്രി അധികൃതരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനപ്രകാരം ഇന്നു മുതല്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സംഘത്തിന്റെ സേവനം കൂരാച്ചുണ്ടില്‍ ലഭ്യമാകും. ഓരോ ആശുപത്രിയില്‍ നിന്നും രണ്ടു ഡോക്ടര്‍മാരടങ്ങുന്ന വൈദ്യ സംഘമാണ് പ്രദേശത്ത് സൌജന്യ സേവനം നടത്തുക. ആവശ്യമായ മരുന്നും ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ പ്രദേശത്തെ ആശുപത്രികളിലും കൂടുതല്‍ സൌകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ലാബുകളും ജില്ലാഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂരാച്ചുണ്ടില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. യുവജന സംഘടനകളുടേയും ക്ലബുകളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.