Home » ന്യൂസ് & വ്യൂസ് » ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട്

ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട്

ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസില്‍ ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് വിവാദ പരാമര്‍ശം രാം ദേവ് നടത്തിയത്. ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായാണ് സമ്മേളനം നടത്തിയത്. ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് രാം ദേവ് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയിന്‍മേല്‍ മാര്‍ച്ച് 2ന് രാംദേവിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് 12ന് രാം ദേവിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Leave a Reply