ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിതകര്‍ത്ത ക്യാമാറയ്ക്കു പകരം മാധ്യമപ്രവര്ത്തകന് പുതിയ ക്യാമറ വാങ്ങി നല്കി സിപിഐഎം വാക്ക് പാലിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ കരാര്‍ ജീവനക്കാരനായ സനേഷിനാണ് തകര്‍ന്ന ക്യാമാറയ്ക്കു പകരം പുതിയത് വാങ്ങി നല്കി സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വം വാക്ക് പാലിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിപിഐഎം ഹര്‍ത്തിലിനിടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ സനേഷിന്റെ ക്യാമറ തല്ലിത്തകര്‍ത്തത്. ബാങ്കില്‍ നിന്ന് 85000 രൂപ വായ്പയെടുത്ത് വാങ്ങിയ ക്യാമറ തകര്‍ത്തത് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാഷ് തകര്‍ന്ന ക്യാമറക്ക് പകരം പുതിയത് വാങ്ങി നല്‍കുമെന്ന് മാധ്യമങ്ങളേയും സനേഷിനേയും അറിയിച്ചിരുന്നു. ആ വാക്കാണ് കഴിഞ്ഞ ദിവസം പാലിച്ചത്.കോഴിക്കോട് പ്രസ്ക്ലബ് ഭാരവാഹികളായ കമാല്‍ വരുദൂരിന്റേയും രാജേഷിന്റേയും സാനിധ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്റര്‍ സനേഷിന് പുതിയ ക്യാമറ കൈമാറി.
(photo courtesy: reporter live)