Home » ന്യൂസ് & വ്യൂസ് » ആദ്യ യാത്രയിൽ കള്ളവണ്ടി കയറി കുമ്മനം മാതൃകയായി മെട്രോ ഉദ്ഘാടന ട്രോളുകളുമായി ട്രോളന്മാർ

ആദ്യ യാത്രയിൽ കള്ളവണ്ടി കയറി കുമ്മനം മാതൃകയായി മെട്രോ ഉദ്ഘാടന ട്രോളുകളുമായി ട്രോളന്മാർ

കൊച്ചി മെട്രോ ഉദ്ഘാടന വേളയിൽ മറ്റു രാഷ്ട്രീയ നേതാക്കളെയൊന്നും ഉൾപ്പെടുത്താതെ കുമ്മനാം രാജശേഖരനെ ഉൾപ്പെടുത്തിയത് ട്രോളന്മാരെ ചില്ലറയൊന്നുമല്ല വേദനിപ്പിച്ചത് മിനിറ്റുകൾക്കുള്ളിൽ തന്നെ അവർ ട്രോളുകളും തുടങ്ങി ആദ്യ യാത്രയിൽ കള്ളവണ്ടി കയറി കുമ്മനം മാതൃകയായി.ഞങ്ങൾ മോദിജിയുടെ ആൾക്കാരാണ് ഞങ്ങളാണ് ഫസ്റ്റ് ഇരിക്കേണ്ടത് തുടങ്ങിയതാണ് ട്രോളുകൾ കൂട്ടത്തിൽ കേരളത്തെ സൊമാലിയയെന്നു വിശേഷിപ്പിച്ച നരേന്ദ്രമോദിക്കും കിട്ടി ചില കൊട്ടലുകൾ ചില രസകരമായ ട്രോളുകൾ കാണാം

കലൂർ സ്റ്റേഡിയത്തിൽ നിന്നും മെട്രോ ഉദ്‌ഘാടന കാഴ്ചകൾ

ഉദ്‌ഘാടന ചടങ്ങിലേക്ക് ആദരപൂർവ്വം പ്രധാനമന്ത്രി മോദിജിയെ സ്വാഗതം ചെയ്യുന്നു….. ശേഷം വേദിയിൽ…….
മേരെ പ്യാരേ ദേശ് വാസിയോം…..
അയ്യോ കഷമിക്കണം….. ഒരു നിമിഷം ഞാൻ അങ്ങ് ഡെൽഹിയിലാണെന്ന് ഓർത്തു പോയി…..
പ്രിയപ്പെട്ട സോമാലിയൻ നിവാസികളെ… അമ്മമാരേ… പെങ്ങന്മാരെ………
ഏകദേശം പത്തു പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന് ചുമ്മാ പടക്കവും ഗുണ്ടും എറിഞ്ഞു കളിക്കുമ്പോഴാണ് അന്നത്തെ സോമാലിയൻ മുഖ്യമന്ത്രി ശ്രീമാൻ നായനാർ എന്നെ വന്നു കാണുന്നതും കൊച്ചിയിൽ ഒരു മെട്രോ തള്ളിയിറക്കുന്നതിനെ പറ്റി ആഗ്രഹം അറിയിക്കുന്നതും….തുടർന്ന് ഞാൻ തന്നെ അതിനെ പറ്റി പ്രതേക യുണിവേഴ്സിറ്റിയെല്ലാം ഉണ്ടാക്കി പഠനം നടത്തി…PHD എടുത്തു ……(സർട്ടിഫിക്കെട്ടൊക്കെയുണ്ട് കേട്ടോ)
അയ്യോ ഞാൻ വിഷയത്തിൽ നിന്നും പോയി.. …….
ആ അങ്ങനെ എന്റെ അഗാധമായ പഠനത്തിന് ശേഷം നമ്മുടെ കേന്ദ്ര മന്ത്രിസഭയിൽ ഞാൻ പ്രത്യേകം സമ്മർദ്ധം ചെലുത്തുകയും ശ്രീമാൻ മൻമോഹൻ ജിയെ കൊണ്ട് ഈ പദ്ധതിക്ക് വേണ്ട അനുമതി വാങ്ങിക്കുകയുമാണ് ചെയ്തത്…..അതുകൊണ്ട് ഇവിടെക്കൊരു മെട്രോ നേടിത്തരുന്നതിൽ നിർണ്ണായക പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം ഞാനീ അവസരത്തിൽ അറിയിക്കുകയാണ്….
എനിക്ക് ഇപ്പോഴത്തെ സോമാലിയൻ ഭരണകർത്താക്കളോട് പറയാനുള്ളത് ഇനിയും ഇതേ പോലെയുള്ള പദ്ധതികൾ നിങ്ങൾ ആസൂത്രണം ചെയ്യണം..ജനങ്ങളിലേക്കിറങ്ങി ചെന്ന് അവതരിപ്പിക്കണം…ജനങ്ങളുമായി തുറന്ന ചർച്ചകൾ നടത്തണം….. എന്നിട്ട് എന്നെ വന്നു കാണണം….കൊള്ളാവുന്നതാണെങ്കിൽ ഞാനും സഹായിക്കാം…..

എന്നേക്കാൾ കൂടുതൽ സൊമാലിയയെയും മെട്രോയെയും കുറിച്ച് വിശദീകരിക്കാൻ കഴിയുന്നത് ഇവിടത്തെ “ലോക്കൽ” നേതാക്കളായ രമേശ് പിണറായിക്കും വിജയൻ ചെന്നിത്തലക്കും…. ക്ഷമിക്കണം…. പിണറായി വിജയനും രമേശ് ചെന്നിത്തലക്കും ഒക്കെയാണ് എന്നെനിക്കറിയാം…. പക്ഷെ ഞാൻ പറഞ്ഞതിൽ കൂടുതലൊന്നും അവർക്കും പറയാനില്ല എന്നത് കൊണ്ട് ഈ മെട്രോയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചതായി ഞാനറിയിക്കുന്നു…….
യോഗം പിരിച്ചു വിട്ടിരിക്കുന്നു…….ജയ്ഹിന്ദ്…

കടപ്പാട് International Chalu Union

Leave a Reply