സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത സെക്സി ദുര്‍ഗ എന്ന മലയാള സിനിമയ്ക്ക് റഷ്യയിലെ തര്‍ക്കോവ്സ്കി ചലച്ചിത്രമേളയിൽ പുരസകാരം ലഭിച്ചു. ഛായാഗ്രഹണ മികവിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. പ്രതാപ്ജോസഫാണ് സെക്സിദുര്ഗയുടെ ഛായാഗ്രാഹകന്‍.
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദേവന്റെ ‘ക്രൈം നമ്പര്‍ 89’, ഡോണ്‍ പാലത്തറയുടെ ‘ശവം’ എന്നിവയടക്കമുള്ള ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രതാപ് ജോസഫാണ് ‘സെക്സി ദുര്‍ഗ’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കുറ്റിപ്പുറം പാലം, അവള്‍ക്കൊപ്പം, അമ്പത്തിരണ്ട് സെക്കന്റ് എന്നീ സിനിമകളുടെ സംവിധായകന്‍കൂടിയാണ് പ്രതാപ് ജോസഫ്. കേരളത്തിലെ സദാചാരപോലീസിങ്ങിനെ പ്രമേയമാക്കിയ സെക്സി ദുര്‍ഗ പൂര്ണമ്മായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രമാണ്.
അവാര്‍ഡ് ഫോര്‍ പ്രഫഷണല്‍ അച്ചീവ്മെന്റ് വിഭാഗത്തിലാണു സെക്സി ദുര്‍ഗ ശ്രദ്ധേയമായ രാജ്യന്തര നേട്ടം സ്വന്തമാക്കിയത്. തര്‍ക്കോവ്സ്കി ചലചിത്രമേളയില്‍ മത്സരവിഭാഗത്തിലാണ് സെക്സി ദുര്‍ഗ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ 45ാം റോട്ടര്‍ഡാം മേളയില്‍ മികച്ച സിനിമയ്ക്കുള്ള ഹിവോസ് ടൈഗര്‍ പുരസ്കാരവും ‘സെക്സി ദുര്‍ഗ്ഗ’യെ തേടിയെത്തിയിരുന്നു