മിനി സ്ക്രീനിലും സ്റ്റേജ് ഷോകളിലും ഹാസ്യത്തിന്റെ പുത്തന്‍ രൂപങ്ങള്‍ മലയാളത്തിന് സമ്മാനിച്ച നടന് രമേഷ് പിഷാരടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ഇതോടെ കോമഡി താരങ്ങളായി വന്ന ശേഷം സംവിധായകരായവരുടെ പട്ടികയിലേക്ക് പിഷാരടിയും എത്തുകയാണ്. സിദ്ധിഖ്, ലാല്‍, നാദിര്‍ഷാ തുടങ്ങിയവര്‍ കോമഡി താരങ്ങളായ ശേഷം സംവിധാനത്തില്‍ എത്തിയവരാണ്.
അതേസമയം, ചിത്രം ഏതാണെന്നോ നായകനോ മറ്റു താരങ്ങളോ ആരാണെന്നതൊക്കെ വെളിപ്പെടുത്താന്‍ പിഷാരടി തയ്യാറായില്ല.ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. എന്നാല്‍, ജയറാമാണ് ചിത്രത്തിലെ നായകനെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം അംഗീകരിക്കാനും നിഷേധിക്കാനും പിഷാരടി തയ്യാറായില്ല. പത്തു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയിലാണ് രമേഷ് പിഷാരടി അവസാനം അഭിനയിച്ചത്