Home » ധനം » കോഴിക്കോടിന്റെ മെട്രോ സ്വപ്നങ്ങളുടെ ചിറകൊടിയുന്നു: ഡി.എം.ആര്‍.സി. കോഴിക്കോട്ടെ ഓഫീസ് അടച്ചുപൂട്ടുന്നു

കോഴിക്കോടിന്റെ മെട്രോ സ്വപ്നങ്ങളുടെ ചിറകൊടിയുന്നു: ഡി.എം.ആര്‍.സി. കോഴിക്കോട്ടെ ഓഫീസ് അടച്ചുപൂട്ടുന്നു

കൊച്ചി മെട്രോ വിജയകരമായി പ്രയാണം തുടരുമ്പോൾ ഏറെ പ്രതീക്ഷയോടെ കോഴിക്കോട്ടുകാർ കാത്തിരുന്ന ലൈറ്റ് മെട്രോ എങ്ങുമെത്താതെ അനിശ്ചിതത്വത്തിൽ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിച്ച പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഡി.എം.ആര്‍.സി. കോഴിക്കോട്ടെ ഓഫീസ് വെള്ളിയാഴ്ചപൂട്ടുന്നു. കോഴിക്കോട് ലൈറ്റ് മെട്രോ, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ സര്‍വേ എന്നിവയായിരുന്നു ഡി.എം.ആര്‍.സി.യെ ഏല്‍പ്പിച്ചത്എന്നാല്‍ ലൈറ്റ്‌മെട്രോ നടപ്പാവുമോ എന്നുപോലും അറിയാത്ത രീതിയില്‍ അനിശ്ചിതമായി നീണ്ടുപോവുകയാണ്. കേന്ദ്രാനുമതിയ്ക്ക് കാത്തുനില്‍ക്കാതെ നിര്‍മാണം തുടങ്ങാമെന്ന് ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതോടൊപ്പം നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈനിന്റെ സര്‍വേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ തുകയുടെ ആദ്യഗഡുപോലും നല്‍കിയിട്ടില്ല.
മാനാഞ്ചിറ-മീഞ്ചന്ത റോഡിന്റെ വികസനം ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കണമെന്ന ഇ. ശ്രീധരന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.അതുകൊണ്ട് ഒരു പദ്ധതിയുമില്ലാത്തതിനാല്‍ ഓഫീസ് പൂട്ടുകയാണെന്നാണ് ഡി.എം.ആര്‍.സി. അധികൃതര്‍ പറയുന്നത്. ഇത് കോഴിക്കോടിന്റെ വികസനപ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ്.
പന്നിയങ്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണമായിരുന്നു അവസാനമായി കോഴിക്കോട്ട് ഡി.എം.ആര്‍.സി. ഏറ്റെടുത്തത്. അത് പൂര്‍ത്തിയാക്കി 10 കോടിരൂപ മിച്ചം വെച്ച് സംസ്ഥാന സര്‍ക്കാരിന് തിരികെ നല്‍കുകയും ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി ബാക്കിയുണ്ടായിരുന്ന നടപ്പാലവും പൂര്‍ത്തിയാക്കി.

Leave a Reply