Home » മതം/പാരമ്പര്യം » അയിത്തം മാറാത്ത പേരാമ്പ്ര: അതിവൈകാരികമായ ബഹളങ്ങളേക്കാള്‍ പ്രയോഗികമായ പരിഹാരങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്

അയിത്തം മാറാത്ത പേരാമ്പ്ര: അതിവൈകാരികമായ ബഹളങ്ങളേക്കാള്‍ പ്രയോഗികമായ പരിഹാരങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്

വിവാദമായ പേരാമ്പ്ര സ്‌കൂളിലെ അയിത്തത്തതിനെ ബഹളങ്ങളേക്കാള്‍ പ്രയോഗികമായ പരിഹാരങ്ങളെ കുറിച്ചായിരിക്കണം നാം ചര്‍ച്ച ചെയ്യേണ്ടത്. ഈ അവസരത്തിൽ സിവിക് ചന്ദ്രൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് സ്കൂൾ സന്ദർശിച്ചതിനു ശേഷം സിവിക് ഫേസ് ബുക്കിൽ കുറിച്ച കാര്യങ്ങൾ തീർച്ചയായും ചർച്ചക്കെടുക്കേണ്ടതുണ്ട്

സിവിക് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്

…………………………പേരാമ്പ്രയിലെ മൂന്ന് സ്കൂളുകൾ അടുപ്പിൻ കല്ലുകൾ പോലെ .വലിയൊരു ഹയർ സെക്കണ്ടറി സ്കൂൾ ,തൊട്ടുതാഴെ രണ്ട് പ്രൈമറി സ്കൂളുകളും .ആദ്യത്തത് സർക്കാർ നേരിട്ട് നടത്തുന്നത് ,പറയ സ്കൂൾ എന്നറിയപ്പെടുന്നു .രണ്ടാമത്തേത് സർക്കാർ നേരിട്ടല്ലാതെ നടത്തുന്ന എയിഡഡ് സ്കൂൾ.ആദ്യത്തേതിൽ ഒരു നല്ല സ്കൂളിന്റെ ഏതാണ്ടെല്ലാ സൗകര്യങ്ങളുമുണ്ട് .എന്നാൽ കുട്ടികൾ പതിനാല് ,അതും അടുത്തുള്ള സാംബവ കോളനിയിലെ കുട്ടികൾ മാത്രം .രണ്ടാമത്തേതിൽ എല്ലാ വിഭാഗത്തിലും പെട്ട അറുപത് കുട്ടികൾ ഇട കലർന്നിരുന്ന് പഠിക്കന്നു
…………………ആകെ എഴുപത്തോളം കുട്ടികൾ മാത്രമല്ലല്ലോ പേരാമ്പ്ര പ്രദേശത്തുള്ളത് .അവർ ചുറ്റുമുള്ള ആൺ എയിഡഡ് സ്കൂളുകളിൽ പഠിക്കുന്നു. സാമ്പത്തികവും അക്കാദമീയവുമായി മികവില്ലാത്തവരുടെ കുട്ടികളാണ് പേരാമ്പ്രയിലെ രണ്ട് എൽപി സ്കൂളുകളിലെത്തുന്നത് .ഈ കുട്ടികളാണ് ജാതീയമായി വേർതിരിക്കപ്പെട്ടിരിക്കുന്നത്
……………….വെൽഫയർ സ്കൂളിന് എല്ലാ വിഭാഗത്തിലുമുള്ള മുപ്പത് നാല്പത് കുട്ടികൾ ഓരോ ക്ലാസിലും ഒരുമിച്ചിരുന്ന് പഠിച്ചിരുന്ന ഭൂതകാലമുണ്ട് .അൺ എയിഡഡ് സ്കൂളുകൾ വന്നതോടെയാണ് ആ താളം തകർക്കപ്പെട്ടത് , ജാതീയമായ വേർതിരിവ് സംഭവിച്ചതും .കോളനിയിലെ ദലിത് കുടുംബങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രതയുള്ളവരാണ് , തങ്ങൾ ഒറ്റപ്പെടുത്തപ്പെടുന്നതിൽ ദു:ഖിതരും .പക്ഷേ പന്തവരുടെ കോർട്ടിലല്ല .അവർക്ക് സ്വന്തമായൊന്നും ചെയ്യാനുമാവില്ല
………..തൊട്ടടുത്ത് കയ്യെത്തുംദൂരത്ത് എന്തിനാണ് രണ്ട് എൽപി സ്കൂളുകൾ ,അതും അൺ എക്കണോമിക്ക് ഗ്രൂപ്പിൽ പെട്ടവ ?എയിഡഡ് മാനെജ്മെന്റ് തങ്ങളുടെ സ്കൂൾ കൈമാറാൻ തയ്യാറാണെന്നറിയുന്നു . സർക്കാരിനോട് സന്നദ്ധത അറിയിച്ചിട്ടുമുണ്ടത്രേ .എങ്കിലെന്തു കൊണ്ട് മാ നജ്മെന്റുമായുള്ള കണക്കുക8 തീർത്ത് ആ സ്കൂൾ വെൽഫയർ സ്കൂളിൽ ലയിപ്പിച്ചു കൂടാ ?ഏറ്റെടുക്കുന്ന സ്കൂൾ കുട്ടികൾക്കുള്ള ഹോസ്റ്റലുമാക്കാമല്ലോ.അയിത്തത്തിനെതിരായ പഴയ പോരാട്ടങ്ങളുടെ ഓർമകളുള്ള പേരാമ്പ്രയുടെ മേൽ വന്നു വീണിരിക്കുന്ന അപമാനത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയെങ്കിലുo പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്ന് മനം മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയുമാവാം
………….മന്ത്രി ടി പി രാമകൃഷ്ണന്റെ സ്വന്തം നിയോജക മണ്ഡലമാണിത് . കട്ടികളെ പൊതു സ്കൂളുകളിൽ ചേർക്കാത്തവരുടെ പേരുകൾ ബി പി എൽ ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റണമെന്ന് കാമ്പയിൻ നടത്തുന്ന സംഘടനയിൽ നിന്നാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി വരുന്നത് താനും .ഇരുവരും ചേർന്ന് എന്തെങ്കിലും ചെയ്യുമെന്നാശിക്കുക .അവരുടെ മേൽ സമ്മർദ്ദം ചെലുത്താനും പൊതുജനാഭിപ്രായമുണ്ടാക്കാനും ശ്രമിക്കാം നമുക്ക്

Leave a Reply