Home » ന്യൂസ് & വ്യൂസ് » നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാഹം മുടക്കാന്‍; 5 പേരുടെ അറസ്റ്റിന് ഡിജിപിയുടെ അനുമതി

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാഹം മുടക്കാന്‍; 5 പേരുടെ അറസ്റ്റിന് ഡിജിപിയുടെ അനുമതി

നടിയെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസിന് ലഭിച്ചത്. അത് ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചാണ് വ്യക്തത വരുത്തിയത്. കേസിലെ ഒരു തെളിവും അതാണെന്നും ബെഹ്‌റ പറഞ്ഞു. നടിയെ വാഹനത്തില്‍ പ്രതി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പരിശോധനയ്ക്കായി ലഭിച്ചെന്നും അതിന്റെ വിശദാംശം അടുത്തദിവസം തന്നെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായും ഫൊറന്‍സിക് ലാബ് ഉന്നതരും സ്ഥിരീകരിച്ചു. ഇപ്പോള്‍ പുതിയതായി കുറ്റകൃത്യം സംബന്ധിച്ച ഒരു തെളിവും പൊലീസ് ശേഖരിച്ചിട്ടില്ല. എന്നാല്‍ അക്രമത്തിന് പിന്നിലുളളവരെക്കുറിച്ച് കുറെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ബെഹ്‌റ വ്യക്തമാക്കി.

അതേസമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുളള ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രതിശ്രുതവരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ബന്ധം പിടിച്ചുവെന്നും മൊഴിയുണ്ട്. വിവാഹം മുടങ്ങുന്നത് കൊണ്ട് ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്കുണ്ടാകുന്ന നേട്ടം എന്താണെന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്.

Leave a Reply