Home » ഇൻ ഫോക്കസ് » ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല

ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല

അമ്മ പ്രസിഡന്റ് സ്ഥാനനത്ത് നിന്നും ഇന്നസെന്റ് രാജിവെക്കുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍. ചാനലുകളിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം ഉടനെ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ഇന്നസെന്റ് രാജിവെക്കുമെന്നും പകരം ബാലചന്ദ്രമേനോനോ, മധുവോ താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വരുമെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് നടന്‍ ബാലചന്ദ്രമേനോനും അറിയിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുളള വിവാദങ്ങളില്‍ താരസംഘടനയായ അമ്മയുടെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന്റെ വാര്‍ത്താസമ്മേളനത്തിലെ താരങ്ങളുടെ പെരുമാറ്റവും പരാമര്‍ശങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Leave a Reply