ജില്ലയിലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്പറേഷന് ഓഫിസുകളിലും കൃഷി ഓഫിസുകള്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസ്, റവന്യു ഡിവിഷനല്‍ ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലും 2017 ഏപ്രില്‍ 30 വരെ ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടാത്തതുമായ സ്ഥലത്തെ വീട് നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് കലക്ടറുടെ അദാലത്തുകള്‍ക്ക് ‘കയ്യെത്തും ദൂരത്ത്’ നാളെ തുടക്കമാകും.
രാവിലെ 9.30 മുതലാണ് അദാലത്ത് നടക്കുക. നാളെ കോഴിക്കോട് ബ്ലോക്ക് ഓഫിസിലാണ് അദാലത്ത്. രാവിലെ കോഴിക്കോട് കോര്പറേഷന്, കോഴിക്കോട്, കുന്നമംഗലം ബ്ലോക്കുകള്‍, രാമനാട്ടുകര, ഫറോക്ക് നഗരസഭകള്‍ എന്നിവയിലെയും ഉച്ചയ്ക്ക് കൊടുവളളി, ചേളന്നൂര്‍ ബ്ലോക്കുകള്‍, കൊടുവളളി, മുക്കം നഗരസഭകള്‍ എന്നിവയിലെയും അപേക്ഷകള്‍ പരിഗണിക്കും.
ഏഴിന് അദാലത്ത് പന്തലായനി ബ്ലോക്ക് ഓഫിസിലാണ്. രാവിലെ കൊയിലാണ്ടി നഗരസഭ, പന്തലായനി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളിലെയും ഉച്ചയ്ക്ക് പേരാമ്പ്ര, മേലടി ബ്ലോക്കുകള്‍, പയ്യോളി നഗരസഭ എന്നിവയിലെയും അപേക്ഷകള്‍ പരിഗണിക്കും. 11ന് വടകര ബ്ലോക്ക് ഓഫിസിലാണ് അദാലത്ത്. രാവിലെ വടകര, തൂണേരി ബ്ലോക്കുകള്‍, വടകര നഗരസഭ എന്നിവയിലെയും ഉച്ചയ്ക്ക് കുന്നുമ്മല്‍, തോടന്നൂര്‍ ബ്ലോക്കുകളിലെയും പരാതികള്‍ പരിഗണിക്കും.