നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യമാധവനെയും അമ്മയെയും നടന് സിദ്ധിഖിനെയും ചോദ്യം ചെയ്യും. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ചാണ് ചോദ്യം ചെയ്യുക.
തെളിവ് ലഭിച്ചാല്‍ ആരെയായാലും അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണസംഘാംഗങ്ങള്‍ക്ക് ഇടയില്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും ഡി.ജി.പി പറഞ്ഞു.കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും ഡി.ജി.പി പറഞ്ഞു. കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ പൊലീസിന് കിട്ടിക്കഴിഞ്ഞു. അതു കൊണ്ട് തന്നെ നടപടി അനിവാര്യമെന്ന നിലപാടിലാണ് അന്വേഷണ സംഘം.