Home » കലാസാഹിതി » സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മലബാറിന്റെ ചരിത്രം ഇനി വിരല്‍ത്തുമ്പില്‍

സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മലബാറിന്റെ ചരിത്രം ഇനി വിരല്‍ത്തുമ്പില്‍

മലബാറിന്റെ ചരിത്രം മുഴുവന്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ള സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് ആര്‍ക്കും എവിടെയിരുന്നും പരിശോധിക്കാവുന്ന വിധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തൂടക്കമായി. കമ്പ്യൂട്ടറില്‍ വിരലമര്‍ത്തിയാല്‍ 13ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അതേ ലിപികളില്‍ അവ കാണാനും പഠിക്കാനുമുള്ള സംവിധാനമാണ് രേഖകള്‍ സൂക്ഷിച്ച എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ആരംഭിച്ചിട്ടുള്ളത്.

സാമൂതിരിയുടെ കാലശേഷം അനാഥമായ രേഖകളില്‍ 120 താളിയോലക്കെട്ടുകളാണ് എടപ്പാളിലെ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദരലിയുടെ ആക്രമണത്തില്‍ നശിച്ചുപോകാതെ അവശേഷിച്ച ഇവ മീഞ്ചന്ത കോവിലകത്തുനിന്നാണ് ഇവര്‍ കണ്ടെടുത്തത്. ഇവയ്ക്കുപുറമേ 450-ഓളം വലിയ ലെഡ്ജറുകളും ഡോ. എന്‍.എം. നമ്പൂതിരിയുടെകൂടി പരിശ്രമത്താല്‍ കണ്ടെത്തി ഇവിടെ സംരക്ഷിക്കുന്നുണ്ട്. 1853-ല്‍ മലബാറില്‍ ആദ്യമായി ഭൂസര്‍വേ നടത്തി സാമൂതിരി തയ്യാറാക്കിയ മേപ്പുകളും ഇവിടെയുണ്ട്.

എന്നാല്‍ തിരുനാവാ മണപ്പുറത്ത് നടന്നുവന്ന മാമാങ്കത്തിന്റെയും സാമൂതിരിക്കൊട്ടാരത്തില്‍ ഇടയ്ക്കിടെ നടന്നിരുന്ന സ്ഥാനാരോഹണച്ചടങ്ങുകളുടെയും രസകരമായ കഥകളുള്ള താളിയോലകള്‍ പലതും ചിതലരിക്കാതെ സംരക്ഷിക്കാന്‍ ഏറെ പ്രയാസമാണ് ഇവര്‍ അനുഭവച്ചുവരുന്നത്. ഇതിനുള്ള ശാശ്വത പരിഹാരമായാണ് ഡിജിറ്റൈസേഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.

പയ്യന്നൂരിലുള്ള ഡോ. ജയരാജന്റെ ഫോക്ലാന്‍ഡ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള ബാഗേഷ്‌കുമാര്‍, സതീഷ്, അനീഷ, അഞ്ജു, രജിത എന്നിവര്‍ ഏതാനും ദിവസമായി ഇവിടെയെത്തി ഈ രേഖകള്‍ പൂല്‍ത്തൈലവും മഷിയും പുരട്ടി വൃത്തിയാക്കി ക്യാമറയില്‍ പകര്‍ത്തിയാണ് ഡിജിറ്റൈസ് ചെയ്യുന്നത്. ഇതു പൂര്‍ത്തിയായശേഷം ഇവയെല്ലാം വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്ത് ചരിത്രവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമെല്ലാം പരിശോധിക്കാവുന്ന വിധത്തിലാക്കാനാണ് തീരുമാനമെന്ന് ചാത്തനാത്ത് അച്യുതനുണ്ണി പറഞ്ഞു.

മലബാറിന്റെ ചരിത്രം മുഴുവന്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ള സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് ആര്‍ക്കും എവിടെയിരുന്നും പരിശോധിക്കാവുന്ന വിധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തൂടക്കമായി. കമ്പ്യൂട്ടറില്‍ വിരലമര്‍ത്തിയാല്‍ 13ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അതേ ലിപികളില്‍ അവ കാണാനും പഠിക്കാനുമുള്ള സംവിധാനമാണ് രേഖകള്‍ സൂക്ഷിച്ച എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ആരംഭിച്ചിട്ടുള്ളത്. സാമൂതിരിയുടെ കാലശേഷം അനാഥമായ രേഖകളില്‍ 120 താളിയോലക്കെട്ടുകളാണ് എടപ്പാളിലെ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദരലിയുടെ ആക്രമണത്തില്‍ നശിച്ചുപോകാതെ അവശേഷിച്ച ഇവ മീഞ്ചന്ത കോവിലകത്തുനിന്നാണ് ഇവര്‍ കണ്ടെടുത്തത്. ഇവയ്ക്കുപുറമേ 450-ഓളം വലിയ ലെഡ്ജറുകളും ഡോ. എന്‍.എം. നമ്പൂതിരിയുടെകൂടി പരിശ്രമത്താല്‍ കണ്ടെത്തി ഇവിടെ സംരക്ഷിക്കുന്നുണ്ട്. 1853-ല്‍ മലബാറില്‍ ആദ്യമായി ഭൂസര്‍വേ നടത്തി സാമൂതിരി തയ്യാറാക്കിയ മേപ്പുകളും ഇവിടെയുണ്ട്. എന്നാല്‍ തിരുനാവാ മണപ്പുറത്ത് നടന്നുവന്ന മാമാങ്കത്തിന്റെയും സാമൂതിരിക്കൊട്ടാരത്തില്‍ ഇടയ്ക്കിടെ നടന്നിരുന്ന സ്ഥാനാരോഹണച്ചടങ്ങുകളുടെയും രസകരമായ കഥകളുള്ള താളിയോലകള്‍ പലതും ചിതലരിക്കാതെ സംരക്ഷിക്കാന്‍ ഏറെ പ്രയാസമാണ് ഇവര്‍ അനുഭവച്ചുവരുന്നത്. ഇതിനുള്ള ശാശ്വത പരിഹാരമായാണ് ഡിജിറ്റൈസേഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. പയ്യന്നൂരിലുള്ള ഡോ. ജയരാജന്റെ ഫോക്ലാന്‍ഡ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള ബാഗേഷ്‌കുമാര്‍, സതീഷ്, അനീഷ, അഞ്ജു, രജിത എന്നിവര്‍ ഏതാനും ദിവസമായി ഇവിടെയെത്തി ഈ രേഖകള്‍ പൂല്‍ത്തൈലവും മഷിയും പുരട്ടി വൃത്തിയാക്കി ക്യാമറയില്‍ പകര്‍ത്തിയാണ് ഡിജിറ്റൈസ് ചെയ്യുന്നത്. ഇതു പൂര്‍ത്തിയായശേഷം ഇവയെല്ലാം വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്ത് ചരിത്രവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമെല്ലാം പരിശോധിക്കാവുന്ന വിധത്തിലാക്കാനാണ് തീരുമാനമെന്ന് ചാത്തനാത്ത് അച്യുതനുണ്ണി പറഞ്ഞു.

Leave a Reply