Home » അടുക്കള » ആഹാരം കഴിച്ച ഉടന്‍ ഉറക്കവും വായനയും അത്ര നല്ലതല്ല

ആഹാരം കഴിച്ച ഉടന്‍ ഉറക്കവും വായനയും അത്ര നല്ലതല്ല

പലരുടെയും ശീലങ്ങലാണിത് . എങ്ങനെയെങ്കിലും ഒന്നു ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കിടന്ന് ഉറങ്ങാലോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്സ് ഉണ്ടാക്കാന്‍ കാരണമാകും. വയറിന് അസ്വസ്ഥതയും. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറക്കം മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ രീതി നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകും.

അതുപോലെ വായനയും നല്ലതുതന്നെ. എന്നാല്‍, ആഹാരം കഴിച്ച ഉടന്‍ ഉള്ള സമയം വായനയ്ക്ക് നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുസ്തകം വായിക്കുമ്പോള്‍ ഏകാഗ്രത ആവശ്യമാണ്. ബ്ലഡ് ഫ്‌ലോ കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല തോതിലുള്ള ബ്ലഡ് ഫ്‌ലോ ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റില്‍ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

Leave a Reply