Home » ഇൻ ഫോക്കസ് » പ്രതിരോധത്തിന്റെ സർഗ്ഗവസന്തം തീർക്കാൻ കോഴിക്കോട്ടെ ജനകീയ നാടക സംഘം

പ്രതിരോധത്തിന്റെ സർഗ്ഗവസന്തം തീർക്കാൻ കോഴിക്കോട്ടെ ജനകീയ നാടക സംഘം

നാടക അവതരണങ്ങൾ കുറഞ്ഞു വരികയും പ്രേക്ഷകർ നാടകത്തിൽ നിന്ന് അകലുകയും നാട്ടിൻപുറത്തെ കലാസമിതികൾ ഭൂരിപക്ഷവും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന ആധുനിക കാലത്ത് കേരളത്തെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പുരോഗമന കാഴ്ചപ്പാടുകളിലേക്ക് കൈപിടിച്ചുയർത്തിയ മലയാള നാടക പ്രസ്ഥാനത്തിനെ ലോകനിലവാരത്തേക്ക് ഉയർത്താനും സാമൂഹിക മുന്നേറ്റത്തിന് പ്രചോദനമാകാനും കഴിയുന്ന അവസ്ഥയിലേക്ക് തിരികെയെത്തിക്കാനുമാണ് ജനകീയ നാടക സംഗം അരങ്ങിൽ പ്രതിരോധത്തിന്റെ സർഗ്ഗവസന്തം തീർക്കുന്നത്. പരിപാടിയുടെ ഭാഗമായി ഫാസിസ്റ് വിരുദ്ധ സിനിമ പ്രദര്ശനം ,പ്രഭാഷണങ്ങൾ . വിജയികൾക്കുള്ള അനുമോദനം നാടകം തുടങ്ങിയവയും നടത്തപ്പെടുന്നു സിനിമ നാടകമേഖലയിലെ പ്രമുഖർ ജൂലൈ പത്തിന് കോഴിക്കോട് ടൌൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കാളികളാവുന്നു.

പത്താമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിൽ ജാതീയതയുടെ രക്തസാക്ഷിയായ രോഹിത് വെമുലയെ കുറിച്ച് പിൻ.എൻ രാമചന്ദ്ര സംവിധാനം ചെയ്‌ത ‘ദി അൺബെയ്‌റബിൾ ബീയിങ് ഓഫ് ലൈറ്റ്‌നസ്’, ജെ.എൻ.യുവിലെ വിദ്യാർഥി പ്രക്ഷാഭത്തെ കുറിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്‌ത ‘മാർച്ച്..മാർച്ച്…മാർച്ച്’, കാശ്‌മീരിനെ കുറിച്ച് എൻ.സി ഫാസിൽ, ഷാൻ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്‌ത ‘ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ’ റഫീഖ് മംഗലശേരിയുടെ ജയഹേ, രാധാകൃഷ്ണൻ പേരാമ്പ്രയുടെ ലിൻഡിയ, നാഗരാജ് മഞ്ജുളയുടെ സൈറാത്ത് തുടങ്ങിയ ഡോക്യുമെന്ററികളും ഗിരീഷ് കളത്തിൽ സംവിധാനം ചെയ്ത മൂരി എന്ന നാടകവും പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിക്കും

Leave a Reply