Home » ഇൻ ഫോക്കസ് » പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നു: വിമൻ ഇൻ സിനിമ കളക്ടീവ്

പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നു: വിമൻ ഇൻ സിനിമ കളക്ടീവ്

വിമൻ ഇൻ സിനിമ കളക്ടീവ് ഫേസ്ബുക്കിൽ കുറിച്ചത്

ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നു.
അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്… പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്.

Leave a Reply