Home » ഇൻ ഫോക്കസ് » നഴ്‌സുമാരുടെ മിനിമം വേതനം 20806 ആയി സർക്കാർ നിശ്ചയിച്ചു

നഴ്‌സുമാരുടെ മിനിമം വേതനം 20806 ആയി സർക്കാർ നിശ്ചയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്കരണം സംബന്ധിച്ച് ഇന്ന് ചേർന്ന സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തിൽ ധാരണയായി.ഇതനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 18232 രൂപയായി ഉയരും.കുറഞ്ഞ വർദ്ധനവ് 50 % ആണ്.20 വരെ കിടക്കകളുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്ന ജി.എൻ.എം വിഭാഗത്തിൽപ്പെടുന്ന സ്റ്റാഫ് നേഴ്‌സുമാരുടെ വേതനം 18232 രൂപയായി ഉയരും. 21 മുതൽ 100 വരെ ബെഡുകളുള്ള ആശുപത്രികളിൽ ഇത് 19810 രൂപയും 101 മുതൽ 300 വരെ ബെഡുകളുള്ള ആശുപത്രികളിൽ ഇത് 20014 രൂപയും 301 മുതൽ 500 വരെ ബെഡുകളുള്ള ആശുപത്രികളിൽ ഇത് 20980 രൂപയും 501 മുതൽ 800 വരെ ബെഡുകളുള്ള ആശുപത്രികളിൽ ഇത് 22040 രൂപയും 800 ൽ അധികം ബെഡുകളുള്ള ആശുപത്രികളിൽ ഇത് 23760 രൂപയുമായി ഉയരും.GNM നേഴ്സുമാരുടെ ശരാശരി വേതനം 20806 രൂപയായി വർദ്ധിക്കും.ആശുപത്രികളിൽ ജോലി ചെയ്യുന്ന 170 ഓളം കാറ്റഗറികളിൽപെടുന്ന തൊഴിലാളികളുടെ വേതനത്തിൽ ആനുപാതിക വർദ്ധനവുണ്ടാകും.ജൂലൈ 20-ന് ഐ.ആർ.സി വീണ്ടും യോഗം ചേർന്ന് മിനിമം വേതന ഉപദേശക സമിതിക്ക് ശുപാർശ സമർപ്പിക്കും.മിനിമം വേതന ഉപദേശക സമിതി ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടു വിക്കുകയും ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് നിന്നുള്ള ആക്ഷേപങ്ങൾ കൂടി പരിശോധിച്ച് മിനിമം വേതനവിജ്ഞാപനത്തിന് അന്തിമരൂപം നൽകുകയും ചെയ്യും.

മന്ത്രിയുടെ ഫേസ്ബുക്പോസ്റ്റിൽ നിന്ന്

Leave a Reply