Home » ന്യൂസ് & വ്യൂസ് » പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍

പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍. ദിവസേനയുള്ള ഇന്ധനവില മാറ്റത്തില്‍ പ്രതിഷേധിച്ചാണ് സമരം. പെട്രോളിയം ഡീലര്‍മാരുടെ സംയുക്ത സമിതിയാണ് 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ധന വില ദിവസേന മാറ്റുന്നതിനാല്‍ വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അടുത്ത ദിവസം ഉല്‍പന്നം വില്‍ക്കാന്‍ ഡീലര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഇത് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെയും മാഹിയിലേയും പെട്രോള്‍ ഡീലര്‍മാര്‍ ഇന്ന് പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത്. നിലവിലെ സമ്പ്രദായം സുതാര്യമല്ലെന്നും പമ്പുടമകള്‍ പറയുന്നു. കുറഞ്ഞ വില്‍പ്പനയുള്ള ഡീലര്‍മാക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക ഡീലര്‍ കമ്മീഷന്‍ വര്‍ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ടുവയ്ക്കുന്നു. സമരത്തിന് മുന്നോടിയായി ഞായറാഴ്ച മുതല്‍ സ്റ്റോക്കെടുക്കുന്നത് പമ്പുകള്‍ നിര്‍ത്തിയിരുന്നു. ഇന്ന് അര്‍ധ രാത്രി സമരം അവസാനിക്കുമെങ്കിലും നാളെയും ഇന്ധന പ്രതിസന്ധി തുടരാണ് സാധ്യത.

Leave a Reply